28 March 2024, Thursday

Related news

October 7, 2023
September 7, 2023
August 25, 2023
August 12, 2023
August 12, 2023
August 6, 2023
August 3, 2023
August 1, 2023
July 29, 2023
July 17, 2023

ബലാത്സംഗം ചെയ്തയാള്‍ നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകര്‍ക്കും; പ്രതിയെ വെട്ടിക്കൊന്നു

Janayugom Webdesk
July 2, 2022 10:06 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമല സീയാര്‍ സ്വദേശി മുരുകനാണു കൊല്ലപ്പെട്ടത്. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറാണ്. ബന്ധുവായ പതിനാറുകാരിയെയാണ് മുരുകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

ആറുമാസം മുന്‍പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ബലാത്സംഗം. കഴിഞ്ഞ 23 നാണ് കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുരുകന്‍ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു ജയിലില്‍ നിന്നെത്തിയ മുരുകനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോയ മുരുകനെ ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റു പിടയുന്ന മുരുകനെയാണു കണ്ടത്. വൈകാതെ ഇയാള്‍ മരിച്ചു.

പരസ്യ ഭീഷണിയെ പറ്റി അറിവുണ്ടായിരുന്ന പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകര്‍ക്കുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

Eng­lish sum­ma­ry; rapist walk­ing freely will break the daugh­ters men­tal­ly; accused was hacked to death by father and brothers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.