യുവ റാപ് ഗായകന്‍ യംഗ് ഗ്രേറ്റ്‌നെസ് വെടിയേറ്റ് മരിച്ചു

Web Desk

വാഷിങ്ങ്ടണ്‍

Posted on October 30, 2018, 8:46 am

അമേരിക്കയിലെ യുവ റാപ് ഗായകന്‍ യംഗ് ഗ്രേറ്റ്‌നെസ് വെടിയേറ്റ് മരിച്ചു. ന്യൂ ഓര്‍ലാന്‍ഡ്‌സില്‍ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. രണ്ടുപേര്‍ യംഗ് ഗ്രേറ്റ്‌നെസിനെ വെടിവെച്ച്‌ കടന്നുകളയുകയായിരുന്നു, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിയോഡര്‍ ജോണ്‍സ് എന്നാണ് യംഗ് ഗ്രേറ്റ്‌നെസിന്‍റെ യഥാര്‍ത്ഥ പേര്. 2015ല്‍ പുറത്തിറങ്ങിയ ‘MOOLAH’ എന്ന ആല്‍ബത്തിലൂടെയാണ് യംഗ് ഗ്രേറ്റ്‌നെസ് ഏറെ ശ്രദ്ധേയനായത്. യൂട്യൂബില്‍ മൂന്നുകോടിയലധികം ആളുകളാണ് ഈ ആല്‍ബം കണ്ടത്.