‘നെറ്റിയിലെ അപൂർവ്വ വാൽ’ കാരണം ഉടമ ഉപേഷിച്ചു, ഇവനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

Web Desk
Posted on November 14, 2019, 4:04 pm

അമേരിക്ക: നമ്മൾ നീളമില്ലാത്ത വാലുള്ള നായക്കുട്ടികളെയും നല്ല നീളമുള്ള വാലുള്ള നായക്കുട്ടികളെയും കണ്ടിട്ടുണ്ടാകും, എന്നാൽ നെറ്റിയിൽ വാലുള്ള നായ്കകുട്ടിയെ കണ്ടിട്ടുണ്ടോ? എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് നെറ്റിയിൽ വാലുള്ള ഒരു കുഞ്ഞ് നായക്കുട്ടിയാണ്. അമേരിക്കയിലെ മിസോറിയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തില്‍ ഉപേക്ഷിക്കപ്പെട്ട, പത്ത് മാസം പ്രായമുള്ള ഒരു നായക്കുട്ടിയുമായി ഒരാള്‍ എത്തി. നായകുട്ടിയെ കണ്ട  മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. കുഞ്ഞ് നായക്കുട്ടിയുടെ നെറ്റിയുടെ നടുവിലായി ഒരു കുഞ്ഞു വാല്‍. പേര് നര്‍വാള്‍.

മൃഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ നായ്ക്കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്നും വാല്‍ നീക്കം ചെയ്യേണ്ടെന്നും പറയുന്നു. അധിക വാൽ നീക്കംചെയ്യാൻ മെഡിക്കൽ ആവശ്യമില്ല. കാരണം അതിന് അധികവാള്‍ അസ്വസ്ഥതയുണ്ടാക്കുന്നുമില്ല. അവന്റെ കളികളിൽ വേദനയുള്ളതായി തോന്നുന്നുമില്ല. വളരെ ഉല്ലാസത്തോടെയാണ് അവന്റെ വികൃതികൾ. ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത നർവാളിന്റെ ഫോട്ടോകൾ വൈറലായി മാറിയിരിക്കുകയാണ്. ഏക്സറേയില്‍ നര്‍വാളിന്റെ രണ്ടാം വാല്‍ കാണാം.

അവന്റെ യഥാർത്ഥ വാലിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ രണ്ടാം വാലിന്. മറ്റൊരു അവയവത്തോടും ബന്ധപ്പെട്ടല്ല രണ്ടാം വാലുള്ളത്. എന്നാല്‍ പ്രത്യേകത കാരണം ആരെങ്കിലും നര്‍വാളിനെ ദത്തെടുക്കാമെന്ന് കരുതിയാല്‍ പറ്റില്ല. കാരണം അവന്‍ കുറച്ചുക്കൂടി വളര്‍ന്ന് വാൽ അവനൊരു ഒരു പ്രശ്‌നമോ അല്ലയോയെന്ന് ഉറപ്പുവരുത്തണമെന്ന് മാക് മിഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗ്രാമീണ മിസോറിയിൽ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് നായ്ക്കളിൽ ഒരാളാണ് നാർവാൾ എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥ മിസ് സ്റ്റെഫെൻ പറഞ്ഞു. സെന്ററിന്റെ ഫേസ്ബുക്ക് പേജിലെ നാർ‌വാളിന്റെ ഫോട്ടോകളും വീഡിയോകളും 24 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് ലൈക്കുകൾ നേടി.