പ്രശസ്ത കന്നട, തെലുങ്ക് നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കുടക് വിരാജ്പേട്ടയിലെ വീട്ടിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന.
കന്നഡ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് രശ്മിക മന്ദാന. ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ താരത്തിനെ മലയാളികള്‍ക്കും സുപരിചിതമാണ്.മലയാളത്തില്‍ ഇറങ്ങിയ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു രശ്മിക.
YOU MAY ALSO LIKE