താങ്കളെ വേണ്ടെന്ന് മുഖത്തുനോക്കി പറഞ്ഞു: ബോളിവുഡിലെ മോശം പ്രവണതയെ തുറന്നുകാട്ടി റസൂല്‍ പൂക്കുട്ടിയും

Web Desk

ന്യൂഡല്‍ഹി

Posted on July 27, 2020, 6:35 pm

ഓസ്‌കാര്‍ നേടിയിട്ടും തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയെന്ന് തുറന്നടിച്ച് പ്രശസ്‌ത ശബ്‌ദലേഖകനായ റസൂല്‍ പൂക്കുട്ടി. ബോളിവുഡില്‍ സ്വജനപക്ഷപാതവും മാഫിയ പ്രവര്‍ത്തനങ്ങളും രൂക്ഷമാകുന്നുവെന്ന് ആരോപിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മലയാളികൂടിയായ റസൂല്‍പൂക്കുട്ടിയും ഇക്കാര്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ബോളിവുഡില്‍ റസൂല്‍ പൂക്കുട്ടിയ്ക്ക് ലഭിച്ചത് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ്. അവസരങ്ങള്‍ കുറഞ്ഞത് തന്നെ വിഷമത്തിലാഴ്ത്തിയെന്നും റസൂല്‍ പൂക്കുട്ടി വെളിപ്പെടുത്തി.

താങ്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ചില പ്രൊഡക്ഷന്‍ ഹൗസ് തന്റെ മുഖത്തുനോക്കി പറ‍ഞ്ഞതായും റസൂല്‍ പൂക്കുട്ടി പറയുന്നു. എന്നിരുന്നാലും ഞാന്‍ ഈ മേഖലയെ വളരെയധികം സ്നേഹിക്കുന്നു, റസൂല്‍ പൂക്കുട്ടി പറഞ്ഞു.

2009ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്ളംഡോഗ് മില്യണെയറിലൂടെയാണ് എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത്.