Web Desk

പാലക്കാട്

June 16, 2021, 11:01 am

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

Janayugom Online

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടതായി പരാതി. ഇന്നലെ വൈകിട്ട് മരിച്ചയാളുടെ മൃതദേഹം ഇന്നു രാവിലെ ബന്ധുക്കള്‍ സംസ്‌ക്കരിക്കുന്നതിനായി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് സംസ്‌ക്കാര നടപടികള്‍ക്കായി മൃതദേഹം ശുചീകരിക്കുന്നതിനിടയിലാണ് മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

Eng­lish sum­ma­ry: Rat chew wom­an’s dead body
You may also like this video: