Web Desk

തിരുവനന്തപുരം

August 11, 2020, 3:26 pm

എലിപ്പനി ജാഗ്രത വേണം, മുൻകരുതലുകൾ എടുക്കണം: ആരോഗ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രളയ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങളും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പ്രളയത്തെ തുടർന്നുണ്ടാകുന്ന പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനിയെന്നും ഏതു പനിയും എലിപ്പനി ആകാമെന്നതിനാൽ പനി വന്നാൽ സ്വയം ചികിത്സ പാടില്ലാ എന്നും ആരംഭത്തിൽ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പ്രളയത്തിലും നിരവധി ആൾക്കാർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. മലിനജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണെന്നും എല്ലാ സർക്കാർ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry;  rat fever Pre­cau­tions should be taken

You may also like this video;