October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

കോവിഡ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
July 25, 2020 5:03 pm

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സ നിരക്കുകള്‍ നിശ്ചയിച്ച് മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവും പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശെെലജ വ്യക്തമാക്കി.

സ്റ്റേറ്റ് ഹേല്‍ത്ത് ഏജന്‍സിയുടെ മാര്‍ഗരേഖ അനുസരിച്ച് കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത നിരക്ക് മാത്രമെ ചികിത്സയ്ക്ക് ഈടാക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍— സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡിനെ നേരിടുന്നതാണ്. 28 സര്‍ക്കാര്‍ ആശുപത്രികള്‍ നേരത്തെ തന്നെ കോവിഡ് ചികിത്സയ്ക്ക് മാത്രമായി സജ്ജമാക്കിയിരുന്നു എന്നു മന്ത്രി പറഞ്ഞു.

ജനറല്‍ വാര്‍ഡ് — 2300/- , എച്ച്ഡിയു. — 3300/- ഐസിയു — 6500/- . വെന്റിലേറ്റര്‍ ഐസിയു ഉപയോഗിക്കുകയാണെങ്കില്‍ — 11,500 /- എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ. കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
ആര്‍ടിപിസിആര്‍ ഓപ്പണ്‍ — 2750/- , ആന്റിജന്‍ ടെസ്റ്റ് — 625 /- എക്‌സ്‌പേര്‍ട്ട് നാറ്റ് — 3000/- ട്രൂ നാറ്റ് (സ്‌റ്റെപ്പ് 1) — 1500/- , ട്രൂ നാറ്റ് (സ്‌റ്റെപ്പ് 2) — 1500/- .എന്നിങ്ങനെയാണ് കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കാവുന്ന ഏകീകൃത നിരക്ക്.

Eng­lish sum­ma­ry; rate and guide­lines for covid treat­ment in pri­vate hospitals

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.