വിദ്യാര്‍ത്ഥിയുടെ ഇടപെടല്‍, വൃദ്ധസദനത്തിലെ അന്തേവാസി വീട്ടിലേക്ക്

Web Desk
Posted on October 03, 2018, 7:10 pm

കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാല എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയുടെ ഇടപെടലിലൂടെ പരവനടുക്കം വൃദ്ധമന്ദിരത്തിലെ അന്തേവാസിയായ രതിലക്ഷ്മിക്ക് ബന്ധുക്കളെ ലഭിച്ചു. കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ സരുണിന്റെ ഇടപെടലിലൂടെയാണ് 30 വര്‍ഷമായി ബന്ധുക്കളുമായി അകന്നു കഴിഞ്ഞിരുന്ന രതിലക്ഷ്മിക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാനായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് എത്തിപ്പെടുകയും തുടര്‍ന്ന് വൃദ്ധസദനത്തില്‍ എത്തിപ്പെടുകയുമായിരുന്നു. ബന്ധുക്കളെ കാണണം എന്ന ആഗ്രഹമുണ്ടായിരുന്ന രതിലക്ഷ്മിക്ക് ബന്ധുക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സരുണ്‍ രതിലക്ഷ്മിയുടെ കോഴിക്കോടുള്ള സഹോദരനെയും കുടുംബത്തെയും കണ്ടെത്തുകയാരുന്നു. രതിലക്ഷ്മി മരണപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിന് രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ഈ വാര്‍ത്ത അത്ഭുതവും ആശ്വാസവുമായിരുന്നു. തുടര്‍ന്ന് കാസര്‍ഗോട്ടെ പരവനടക്കം വൃദ്ധസന്ദനത്തില്‍ എത്തി രതിയുടെ സഹോരദരനും സഹോദരിയുടെ മക്കളും രതിലക്ഷ്മിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാരുന്നു.