റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഇനി ഓണ്‍ലെെനില്‍:സിവില്‍ സപ്ലെെസ് ഡയറക്ടര്‍, നടപടിക്രമങ്ങള്‍ വായിക്കാം

Web Desk

തിരുവനന്തപുരം

Posted on July 02, 2020, 1:09 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കിലെന്ന് സിവില്‍ സപ്ലെെസ് ഡയറക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷള്‍, പേരുകള്‍ കുറവ് ചെയ്യുന്നതിനും കൂട്ടിചേര്‍ക്കുന്നതിനും തെറ്റ് തിരുത്തുന്നതിനപമുള്ള അപേക്ഷകള്‍ എന്നിവ അക്ഷയസെന്റര്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ മു‍ഖേന ഓണ്‍ലെെനായോ നല്‍കണം. ആവശ്യമായ അനുബന്ധരേഖകളും ഇതിനോടെപ്പം സമര്‍പ്പിക്കണം.

അപേക്ഷയിന്മേലുള്ള ഓഫീസ് നടപടികള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ അപേക്ഷകനെ ഫോണില്‍ വിവരം അറിയിക്കും . അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ടെത്തി കെെപറ്റണമെന്നും സിവില്‍ സപ്ലെെസ്  ഡയറക്ടര്‍ അറിയിച്ചു.

Eng­lish sum­ma­ry: Ration card appli­ca­tion pro­ce­dure

You may also like this video: