സംസ്ഥാനത്ത് അർഹരായ കുടുംബങ്ങൾക്ക് അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. റേഷൻ കാർഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവർ ആധാർ കാർഡുമായി തൊട്ടടുത്ത അക്ഷയ സെന്ററിലെത്തി അപേക്ഷ നൽകിയാൽ റേഷൻ കാർഡ് നൽകുവാൻ പൊതുവിതരണ വകുപ്പ് നടപടി സ്വീകരിക്കും. റേഷൻ കാർഡില്ലാത്തതിനാൽ കോവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഭക്ഷ്യധാന്യങ്ങൾ പലർക്കും ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റേഷൻ കാർഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരിത പരിശോധിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാകുകയാണെങ്കിൽ താല്ക്കാലിക റേഷൻ കാർഡ് അനുവദിക്കും. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂർണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കുമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ ശിക്ഷാനടപടികൾക്ക് വിധേയരാകുന്നതായിരിക്കുമെന്നുമുള്ള സത്യവാങ്മൂലം വാങ്ങിയാണ് റേഷൻ കാർഡ് അനുവദിക്കുക. സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ നൽകിയിരുന്നു. 34,059 പേരാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.