24 April 2024, Wednesday

റവന്യൂ വകുപ്പിനെ ജനകീയമാക്കാൻ വില്ലേജ് ജനകീയ സമതി നിലവിൽ വരുന്നു

kasaragod
കാസർകോട്
March 1, 2022 1:19 pm

റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ മാതൃകാ ജനസേവകരാക്കും : കെ രാജൻ
റവന്യൂ വകുപ്പിനെ അടിമുടി ജനകീയവത്ക്കരിക്കുകന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി വില്ലേജുതല ജനകീയ സമിതി കൾ നിലവിൽ മാസം നിലവിൽ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വകുപ്പിനെ ജനകീയ വത്കരിക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി മുകളിൽ റവന്യൂ സെക്രട്ടറിയേറ്റ് നിലവിൽ വന്നു. അതിന്റെ തുടർച്ചയെന്നോമാണ് താഴെതട്ടിൽ കേരളത്തിൽ ആദ്യമായി വില്ലേജുതല ജനകീയ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ജനകീയ സമിതികളുടെ യോഗം മാര്‍ച്ച് മാസം മൂന്നാം വാരം വെള്ളിയാഴ്ച മൂന്ന് മണിക്ക് ചേരും. ഇത് എല്ലാ മാസവും ആവര്‍ത്തിക്കും. യോഗത്തിന്റെ കണ്‍വീനര്‍ വില്ലേജ് ഓഫീസര്‍ ആയിരിക്കും. വില്ലേജ് പരിധിയില്‍ വരുന്ന നിയമസഭാംഗമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ അംഗമായിരിക്കും. വില്ലേജ് പരിധിയിലുളള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേധാവി, വില്ലേജ് ഓഫീസ് പിരിധിയിലുളള ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ‚വില്ലേജിന്റെ ചാര്‍ജ് ഓഫീസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ , ഇതിനു പുറമെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു വനിതയും, സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പട്ടികജാതി പട്ടിക- വര്‍ഗ പ്രതിനിധിയും ആയിരിക്കും സമിതിയിലെ അംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണം സേവനങ്ങള്‍ ആനൂകൂല്യങ്ങള്‍ എന്നിവയുടെ സമയബന്ധിതമായ വിതരണം ഇതെല്ലാം പൊതുജന പങ്കാളിത്തതോടു നടപ്പാക്കുക എന്നതാണ് വില്ലേജ്തല ജനകീയ സമിതിയുടെ ലക്ഷ്യം. റവന്യൂവകുപ്പിന്റെ ഉദ്യോഗസ്ഥരെ മാതൃകാ സേവകരാക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ വകുപ്പായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തും.
ചട്ടങ്ങളുടെ നിയമങ്ങളുെടെയും നൂലാമാലകൾ കാരണം പല പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തികരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. എല്ലാ ജീവനക്കാരെയും കാര്യക്ഷമായി പ്രവർത്തിക്കുന്നതിനും നിയമങ്ങളുിലും ചട്ടങ്ങളിലും അവബോധം ഉണ്ടാക്കുന്നതിന് എല്ലാ ജീവനക്കാർക്കും വിദ്യാഭ്യാസം കൊടുക്കുന്ന പരിപാടി നടക്കുകയാണ്. അനഭിലക്ഷണിയമായ നടപടികളുണ്ടായാൽ ശക്തമായ നടപടി എടുക്കും. ഇതിന്റെ ഭാഗമായി ഇന്നലെ ഇടുക്കി തഹസിൽദാരെ സസ്പെൻഷൻ ചെയ്തിരിക്കുകയാണ്. വനഭൂമിയുമായി ബന്ധപ്പെട്ട പട്ടികവർഗക്കാരുടെ 160 ഓളം വരുന്ന അപേക്ഷകൾ സൂക്ഷിക്കുകയും കൃത്യമായി അത് വിതരണം നടത്താത്തിന്റെയും പേരിൽ അന്വേഷണം നടത്തിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. റവന്യൂ ജീവനക്കാരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി ഏറ്റവും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ കണ്ടെത്തി അവാര്‍ഡുകള്‍ നല്‍കുാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ള റവന്യൂ ജീവനക്കാര്‍ക്കും സര്‍വ്വെ വകുപ്പിലേക്കും ദുരന്തനിവാരണ വകുപ്പിലേയും ജീവനക്കാര്‍ക്കും അവാർഡുകൾ മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ സര്‍ഗ്ഗശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ റവന്യൂ കലോത്സവം നടത്താന്‍ തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. റവന്യൂ ഓഫീസുകൾ ആകെ ഇ‑ഓഫീസുകളായി മാറാൻ പോവുകയാണ്. ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ ഏപ്രിൽ മാസത്തിൽ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ഡ്രോൺ സർവ്വേകൾ ആരംഭിച്ചു. 200 വില്ലേജുകളിൽ ഒരേ സമയം ഡിജിറ്റർ സർവ്വേ ഏപ്രിൽ മാസം ആരംഭിക്കുും.
കാസർകോട് ജില്ലയിലെ എല്ലാ എൽആർഎം പരാതികളും മൂന്ന് കാലത്തിനുള്ളിൽ പരിഹരിക്കാൻ കഴിയുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ മാത്രം 1350 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് , എഡിഎം എ കെ രമേന്ദ്രന്‍ , സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എന്നിവരുെ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ഭൂമി തരംമാറ്റം വേഗത വര്‍ധിപ്പിക്കും
ഭൂമി പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഭൂമി തരംമാറ്റത്തിന് പൊതുവായ ഒരു സ്റ്റാൻറേർഡ്ഓപ്പറേഷൻ പ്രോസീജിയൽ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. 31കോടി രൂപ ചെലവഴിച്ച് ജനുവരി 31 വരെ നിലനില്‍ക്കുന്ന കേരളത്തിലെ എല്ലാ ഭൂമി തരംമാറ്റത്തിന്റെ അപേക്ഷകളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. 27 എ എന്ന വിഭാഗത്തിൽ തരംമാറ്റത്തിൽ മാത്രം 112548 ലേറെ കേസുകളുണ്ട്. 4ഡി അപേക്ഷകൾ 40,000 നിലവിലുണ്ട്. ഇതെല്ലാം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്നവിധത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി 990 ജീവനക്കാരെ ആറുമാസക്കാലം ഉപയോഗിക്കാൻ അധികമായി നിയോഗിച്ചു. 341 വാഹനങ്ങള്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച് 5 കോടി 99 ലക്ഷം രൂപയുടെ അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടടുത്തി ഭൂമി തരംമാറ്റത്തിന് വേഗത വര്‍ധിപ്പിച്ച് ആറ് മാസം കൊണ്ട നടപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.