March 31, 2023 Friday

Related news

March 30, 2023
March 27, 2023
March 21, 2023
February 16, 2023
February 14, 2023
February 10, 2023
January 17, 2023
January 14, 2023
January 9, 2023
December 29, 2022

ക്വട്ടേഷൻ ഇടപാടുകൾ വെളിപ്പെടുത്തി രവി പൂജാരി- വിരൽ ചൂണ്ടുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്ക്

Janayugom Webdesk
ബംഗളുരു
March 3, 2020 11:55 am

തന്റെ ക്വട്ടേഷൻ ഇടപാടുകളിൽ കേരളത്തിലെ ഉന്നത പൊലീസ് ഉദ്യാഗസ്ഥർക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ തട്ടിയതായാണ് രവി പൂജാരി മൊഴി നല്‍കിയിരിക്കുന്നത്.

സംഭവം നടന്നത് പത്തുവര്‍ഷം മുന്‍പ് ആണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തില്‍ ഇടനിലക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അന്‍പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളോടും രവി പൂജാര  വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Eng­lish Sum­ma­ry: Ravi poo­jari revile rela­tion with police officers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.