നാഷണൽ കൾച്ചറൽ വെൽഫെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീ രവീന്ദ്ര നാഥ ടാഗോർ ദേശീയ പുരസ്ക്കാരത്തിന് എഴുത്തുകാരിയും കവിയിത്രിയുമായ സപ്ന ചന്ദ്രശേഖർ അർഹയായി. ഗോവയിലെ മഡ്ഗാവിൽ നടന്ന ഭാരതീയ സാഹിത്യ മഹാ സംഗമ വേദിയിൽ വെച്ച് ഗോവ ഊർജ്ജ മന്ത്രി നീലേഷ് കബ്രോളിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. അവരെ ആദരിച്ച ചടങ്ങിൽ കൊങ്കിണി സാഹിത്യ ലോകത്തിന് മലയാള സാഹിത്യ ശാഖ വലിയ സ്വാധീനവും പ്രചോദനവും സംഭാവന ചെയ്തിട്ടുണ്ടെന്നും ചെമ്മീനുൾപ്പെടെയുള്ള മഹോത്തര കൃതികൾ കൊങ്കിണി സാഹിത്യത്തിലേക്ക് ആദരവോടെ, ആരാധനയോടെ പകർത്തിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി കൺവീനർ ഡോ: ഭൂഷൺ ഭാവെ ‚കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, കൊങ്കിണി സാഹിത്യകാരനുമായ ദാമോദർ മിർ സെ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷത്തെ ഭാഷാ ശ്രീ A അയ്യപ്പൻ സ്മാരക സംസ്ഥാന അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ സപ്ന ചന്ദ്രശേഖറിന് ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.