അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയൽ മാഡ്രിഡിന് കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4–1 എന്ന നിലയിലായിരുന്നു റയലിന്റെ വിജയം. റയലിന് വേണ്ടി ഡാനി കാര്‍വാള്‍, റോഡ്രിഗോ, ലൂക്ക മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ അത്ലറ്റികോ താരങ്ങളായ സോള്‍ നിഗ്വസ്, തോമസ് പാര്‍ട്ടി എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ റയല്‍ വിജയം സ്വന്തമാക്കി. കീറണ്‍ ട്രിപ്പിയര്‍ മാത്രമാണ് അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്.
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. നൂറ്റിപ്പതിനഞ്ചാം മിനിറ്റില്‍ റയലിന്റെ ഫെഡറികോ വെല്‍വെര്‍ദെ ചുകപ്പു കാര്‍ഡ് പുറത്തുപോയെങ്കിലും അവസരം മുതലെടുക്കാന്‍ അത്ലറ്റിക്കോയ്ക്ക് കഴിഞ്ഞില്ല. അത്ലറ്റികോ താരം അല്വോറോ മൊറോട്ടയെ വീഴ്ത്തിയതിനാണ് റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്.
റയലിന് വേണ്ടി ആദ്യ കിക്കെടുത്ത കാര്‍വഹാളിന് പിഴച്ചില്ല. എന്നാല്‍ അടുത്ത അത്ലറ്റികോയുടെ കിക്കെടുത്ത സോളിന് പിഴച്ചു. പിന്നാലെ റോഡ്രിഗോ ലക്ഷ്യം കണ്ടതോടെ റയലിന് 2–0ലീഡ്. തോമസ് പാര്‍ട്ടിയുടെ കിക്ക് കോത്വ തട്ടിയകറ്റിയതോടെ റയലിന് ആത്മവിശ്വാസമായി. മൂന്നാം കിക്കെടുത്ത ലൂക്ക മോഡ്രിച്ചും അവസരം പാഴാക്കിയില്ല. ട്രിപ്പിയര്‍ പക്ഷേ അത്ലറ്റിക്കോയ്ക്ക് ആശ്വാസം നല്കി. സ്കോര്‍ 3–1. എന്നാല്‍ നിര്‍ണായകമായ നാലാം കിക്കെടുത്ത നായകന് സെര്‍ജിയോ റാമോസ് ജയം പൂര്‍ത്തിയാക്കി.സൂപ്പർ കപ്പിൽ റയലിന്റെ 11-ാം കിരീടമാണിത്. 2013 മുതല്‍ റയലും അത്ലറ്റിക്കോയും ഏറ്റുമുട്ടിയ അഞ്ച് ഫൈനലുകളും അധികസമയത്തേക്ക് നീണ്ടു എന്ന കൗതുകവും ബാക്കിയാവുന്നു.
English summary: Rayal Mandrid wins
YOU MAY ALSO LIKE THIS VIDEO