കൊറോണ വൈറസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശ്വാസമേകി റിസർവ് ബാങ്ക്. പലിശ നിരക്കുകൾ കുറച്ചതിനു പുറമെ വായ്പ തിരിച്ചടവുകൾക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു. മൂന്ന് മാസത്തേയ്ക്കാണ് റിസർവ് ബാങ്ക് എല്ലാ വായ്പകളുക്കും മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണെന്നും റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുരക്ഷിതമായ നിരക്കിലായിരിക്കും നാണ്യപ്പെരുപ്പം. സിആർആർ നിരക്ക് 1 ശതമാനം കുറച്ചു 3 ശതമാനമാക്കി. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കോവിഡ് കാലത്ത് രാജ്യം കടന്നു പോകുന്നതെന്നും ആർബിഐ ഗവർണ്ണർ ശക്തികാന്ത് ദാസ് പറഞ്ഞു.
ENGLISH SUMMARY: RBI declares moratorium to loans
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.