സാമ്പത്തിക തകര്‍ച്ച നേരിട്ട യെസ് ബാങ്കിന് ആര്‍ബിഐ 60,000 കോടി രൂപയോളം കടം നൽകിയേക്കും. ബാങ്കിനെ പൂര്‍ണമായും പ്രതിസന്ധികളില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ വായ്പ നല്‍കുന്നത്. ആവശ്യമെങ്കില്‍ ആര്‍ബിഐ ആവശ്യമായ പണലഭ്യത നല്‍കുമെന്നും ഇത് നിക്ഷേപകര്‍ക്ക് ആശ്വാസകരമായ ഘടകമായി മാറുമന്നും” മാര്‍ച്ച് 16 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ഓഫ് ലൈന്‍ പ്രകാരം യെസ് ബാങ്കിന് ആര്‍ബിഐ കടം അനുവദിച്ചത്.
റേറ്റിങ് ഏജന്‍സിയായ മൂഡിസ് യെസ് ബാങ്കിന്റെ റേറ്റിംഗും ഉയര്‍ത്തിയിട്ടുണ്ട് നിലവില്‍. മാര്‍ച്ച് 13 നാണ് കേന്ദ്ര മന്ത്രിസഭ യെസ് ബാങ്കിന്റെ പുനര്‍നിര്‍മ്മാണ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഈ മാസം 26ന് ബാങ്കിന്റെ പുതിയ ബോര്‍ഡ് പ്രാബല്യത്തില്‍ വന്നേക്കും.
നിലവില്‍ എസ്ബിഐ, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവര്‍ യെസ് ബാങ്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. യെസ് ബാങ്കില് 7250 കോടി രൂപ നിക്ഷേപിക്കുമെന്നാണ് എസ്ബിഐ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ 6050 കോടി രൂപയോളം എസ്ബിഐ യെസ് ബാങ്കിന് കൈമാറുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഐസിഐസിഐ ബാങ്കും, എച്ച്ഡിഎഫ്‌സിയും ചേര്‍ന്ന് യെസ് ബാങ്കില്‍ ആകെ നിക്ഷേപിക്കുക 1,000 കോടി രൂപയോളമായിരിക്കും. രാജ്യത്തെ ഏഴ് സ്വകാര്യ ബാങ്കുകള്‍ യെസ് ബാങ്കില് 3,950 കോടി രൂപയോളം നിക്ഷേപം നടത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്കും, കോട്ടക് മഹീന്ദ്രബാങ്കും കൂടി ചേര്‍ന്ന് 600 കോടി രൂപയോളം നിക്ഷേപിക്കും.
ENGLISH SUMMARY: RBI gives 60000 crores to yes bank
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.