26 March 2024, Tuesday

Related news

March 21, 2024
March 1, 2024
February 8, 2024
January 31, 2024
December 1, 2023
November 29, 2023
November 18, 2023
November 10, 2023
November 9, 2023
November 2, 2023

ആര്‍ബിഐ സ്വര്‍ണശേഖരം 700 ടണ്‍ കടന്നു

Janayugom Webdesk
മുംബൈ
August 12, 2021 9:41 pm

സ്വര്‍ണശേഖരം വന്‍തോതില്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2021 കലണ്ടര്‍ വര്‍ഷത്തെ ആദ്യ പകുതിയില്‍ മാത്രം ആര്‍ബിഐ സ്വര്‍ണശേഖരത്തിലേക്ക് ചേര്‍ത്തത് 29 ടണ്‍ സ്വര്‍ണമാണ്. 2018 ല്‍ 558.1 ആയിരുന്ന ആര്‍ബിഐ ഗോള്‍ഡ് റിസര്‍വ് ജൂണില്‍ 705.6 ടണ്‍ കടന്നു. രണ്ടുവര്‍ഷംകൊണ്ട് 27 ശതമാനത്തിന്റെ വര്‍ധന. ആദ്യമായാണ് ഇന്ത്യയുടെ സ്വര്‍ണശേഖരം 700 ടണ്‍ പിന്നിടുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം 2021 ജൂണില്‍ ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും കൂടെ വാങ്ങിയത് 32 ടണ്‍ സ്വര്‍ണമാണ്. ഇതില്‍ 30 ശതമാനത്തോളം ആര്‍ബിഐയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം 2018 മാര്‍ച്ചിലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങിയത്. 2.2 ടണ്‍ സ്വര്‍ണമായിരുന്നു 2018 ല്‍ വാങ്ങിയത്. എന്നാല്‍ ഇത്തവണ 29.2 ശതമാനത്തോളം സ്വര്‍ണം അധികമായി വാങ്ങിയതോടെ ആര്‍ബിഐയുടെ സ്വര്‍ണശഖരം 705.6 എന്ന റെക്കോഡിലേക്ക് ഉയര്‍ന്നു.

Eng­lish Sum­ma­ry: RBI gold reserves exceed 700 tonnes

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.