Wednesday
20 Feb 2019

കേന്ദ്ര സര്‍ക്കാരുമായുളള കടുത്ത ഭിന്നത ; ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്ക്

By: Web Desk | Wednesday 31 October 2018 6:14 PM IST

ന്യൂഡൽഹി : ആര്‍ബിഐക്ക് മുകളില്‍ പ്രത്യേക അധികാരം ഉപയോഗിക്കാനുളള കേന്ദ്രത്തിന്റെ നടപടികളെ ചൊല്ലി  കേന്ദ്ര സര്‍ക്കാരുമായുളള കടുത്ത ഭിന്നത; ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളിലുളള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിനെ ഊര്‍ജിത് പട്ടേല്‍ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.

പൊതുതാല്‍പര്യ പ്രകാരം ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങളിള്‍ സര്‍ക്കാരിനെ ഇടപെടാന്‍ അനുവദിച്ചുകൊണ്ടുളള നിയമമാണ് ആര്‍ബിഐ നിയമം സെക്ഷന്‍ 7. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ അനാവശ്യമായി റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്നാണ് ഊര്‍ജിതിന്റെ പരാതി.

വന്‍കിട വായ്പാ തട്ടിപ്പ് കൂടിയ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ആര്‍ബിഐ ശക്തിപ്പെടുത്തിയിരുന്നു. ഇത് മയപ്പെടുത്താന്‍ കേന്ദ്രം നിര്‍ദേശിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.നിലവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാന്‍ ഊര്‍ജിത് പട്ടേലിന് അടുത്ത വര്‍ഷം വരെ കാലാവധിയുണ്ട്.