Web Desk

ന്യൂഡല്‍ഹി

February 23, 2021, 12:03 pm

ഇന്ധനവില നിയന്ത്രിക്കാന്‍ പരോക്ഷ നികുതി കുറക്കണം : ആര്‍ബിഐ

Janayugom Online

രാജ്യത്ത് കുതിച്ചുയരുന്ന ​ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ‑സംസ്​ഥാന സര്‍ക്കാറുകള്‍ പരോക്ഷ നികുതി കുറക്കണമെന്ന ആവശ്യവുമായി ആര്‍ ബി ഐ .പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറക്കണമെന്നാണ്​ റിസര്‍വ് ബാങ്കിന്റെ ആവശ്യം.

കേന്ദ്ര, സംസ്​ഥാന സര്‍ക്കാറുകളുടെ നികുതിയടക്കം പെട്രോളിന്​ 60 ശതമാനവും ഡീസലിന്​ 54 ശതമാനവും വിലവര്‍ധനയുണ്ട്​. സമ്ബദ്​ വ്യവസ്​ഥയിലെ വില സമ്മര്‍ദ്ദം കുറക്കുന്നതിന്​ ഇവയുടെ നികുതി കുറ​ക്കേണ്ടത്​ അനിവാര്യമാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്​ പറഞ്ഞു. ഫെബ്രുവരി ആറിന്​ ചേര്‍ന്ന ധന നയ സമിതിയിലാണ്​ ആര്‍.ബി.ഐയുടെ പരാമര്‍ശം.

ഇന്ധന വില വര്‍ധനവ്​ സമ്ബദ്​വ്യവസ്​ഥയില്‍ വില സമ്മര്‍ദ്ദം കൊണ്ടുവരുമെന്നും ഇത്​ സമ്ബദ്​വ്യവസ്​ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിസര്‍വ്​ ബാങ്ക്​ ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ ഇന്ധനവില കുതിക്കുന്നതോടെ രാജ്യത്തും അതിന്​ അനുസൃതമായ വിലവര്‍ധനയുണ്ടാകാം. നികുതിനിരക്ക്​ കുറക്കുക മാത്രമാണ്​ ഇതിന്‍റെ പരിഹാരം. ഇന്ധനവിലവര്‍ധനവ്​ ഭക്ഷ്യവസ്​തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെയും സേവനങ്ങളുടെയും വിലവര്‍ധനക്കും കാരണമാകും. 2021 സാമ്പത്തികവര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ എക്​സൈസ്​ തീരുവയായി 2.67 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്ര ​ ബജറ്റിലെ നിര്‍ദേശം.

Eng­lish Sum­ma­ry :Reserve ban directs to reduce tax­es for fuel prices

You may also like this video :