8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024
May 22, 2024
April 24, 2024
April 5, 2024
April 5, 2024

നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ; വിലക്കയറ്റം പടിച്ചുനിർത്താൻ നടപടികളില്ല

Janayugom Webdesk
മുംബൈ
December 8, 2021 9:45 pm

തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക്, റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. വളര്‍ച്ച പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ച അനുമാനം 6.8ശതമാനത്തില്‍നിന്ന് 6.6ശതമാനമാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച (8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു.

ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്. അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങല്‍ശേഷിയിലും വര്‍ധനവരുത്തും.

എന്നാൽ ഭക്ഷ്യഉല്പന്നവിലയിലെ വര്‍ധനവ് വിലക്കയറ്റം കൂട്ടി. അതോടൊപ്പം ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയതും ജനങ്ങൾക്ക് തിരിച്ചടിയായി. പണപ്പെരുപ്പം 2–6ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തികവര്‍ഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിര്‍ത്തി. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികള്‍ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

eng­lish summary;RBI left rates unchanged

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.