ഇനി പണമിടപാടുകൾ എളുപ്പമാകും: പുതിയ പദ്ധതിയുമായി ആർബിഐ

Web Desk
Posted on December 06, 2019, 10:04 pm

ന്യൂഡൽഹി: രാജ്യത്തെ പണ ഇടപാടുകൾ അനായാസമാക്കാൻ പുതിയ പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു. 10,000 രൂപ വരെയുള്ള ഇടപാടുകൾക്കാവും കാർഡുകൾ സഹായകരമാവുക. നിലവിലുള്ള ഡിജിറ്റൽ പണം ഇടപാടുകൾ വർധിപ്പിക്കാൻ പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രമെന്റ് കാര്‍ഡ് സഹായിക്കുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ. ചരക്ക്,സേവന ഇടപാടുകള്‍ക്ക് മാത്രമാണ് ഈ കാര്‍ഡ് ഉപയോഗിക്കാനാകുക. ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ ക്രെഡിറ്റ് കാർഡ്, മറ്റ് പിപിഐ കാര്‍ഡുകള്‍ വഴിയോ മാത്രമേ ഈ കാര്‍ഡില്‍ പണം നിറയ്ക്കാനാകൂ. പ്രതിമാസം അമ്പതിനായിരം രൂപാ വരെ മാത്രമേ റീചാര്‍ജ് ചെയ്യാനാകൂ. നിലവില്‍ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ഇത്തരം കാര്‍ഡുകളിറക്കുന്നുണ്ട്.

you may also like this video

ഉപഭോക്താക്കളിൽ നിന്ന് അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കാർഡ് ഇഷ്യൂ ചെയ്യുക. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഡിസംബർ 31 നു വിജ്ഞാപനം ഇറക്കിയേക്കും. ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും കാർഡുകൾ ഇഷ്യൂ ചെയ്യാനായേക്കും എന്നാണ് സൂചന.

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ നടത്തിപ്പിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കൊണ്ടുവരും. 500 കോടി രൂപക്ക് മുകളില്‍ ആസ്തിയുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളോട് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ റെപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ്സില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.