Web Desk

മുംബൈ

March 27, 2020, 10:41 am

കോവിഡ്: ആശ്വാസനടപടിയുമായി റിസര്‍വ് ബാങ്ക്, പലിശ നിരക്ക് കുറച്ചു

Janayugom Online

കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. പലിശ നിരക്കുകൾ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി.റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ക്കുളള നിക്ഷേപത്തിന് നല്‍കുന്ന നിരക്കായ റീവേഴ്‌സ് റീപ്പോനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 0.90 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. രാജ്യം അസാധാരണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

updat­ing…

ENGLISH SUMMARY: RBI pol­i­cy on Covid crisis

YOU MAY ALSO LIKE THIS VIDEO’