September 29, 2022 Thursday

Related news

September 27, 2022
September 20, 2022
August 21, 2022
August 20, 2022
August 19, 2022
August 5, 2022
August 3, 2022
July 28, 2022
July 26, 2022
July 18, 2022

ഓൺലൈൻ ക്ലാസ്: വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വായ്പക്ക് ആർബിഐ സ്റ്റേ

Janayugom Webdesk
കോഴിക്കോട്
July 9, 2021 10:24 pm

ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സഹകരണ ബാങ്കുകൾ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സർക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആർബിഐയുടെ സ്റ്റേ. കേരളത്തിൽ ആർബിഐയുടെ ലൈസൻസുള്ള അറുപതോളം ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്കാണ് തടസം വന്നിരിക്കുന്നത്.

നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് പ്രകാരം ആർബിഐ ലൈസൻസുള്ള ബാങ്കുകള്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കാൻ കഴിയില്ലെന്നും അതിനാൽ വിദ്യാ തരംഗിണി പദ്ധതിപ്രകാരമുള്ള ലോൺ അനുവദിക്കുന്നില്ലെന്നും അർബൻ ബാങ്ക് മാനേജ്മെന്റ് ഫെഡറേഷൻ അറിയിച്ചു.

ഇത് മറ്റു സഹകരണ ബാങ്കുകളിൽ നിന്നുള്ള വായ്പകളെയും ബാധിക്കുമോ എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. മറ്റ് ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിനായി എല്ലാ സഹകരണ ബാങ്കുകളോടും പതിനായിരം രൂപ വീതം 50 പേർക്ക് ലോൺ അനുവദിക്കാൻ ആയിരുന്നു സർക്കാർ നിർദ്ദേശം. സ്കൂളുകളിൽനിന്ന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ലോണിനെ കുറിച്ച് വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: RBI stayed mobile phone loans

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.