പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരികൾ 51ശതമാനമായി കുറയ്ക്കണം: ആർബിഐ

Web Desk

ന്യൂഡൽഹി

Posted on August 03, 2020, 10:05 pm

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരികൾ 51 ശതമാനമായി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐ. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ അടുത്ത 12 മുതൽ 18 മാസം വരെയുള്ള കാലയളവിൽ വിറ്റഴിച്ചാൽ മറ്റ് സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ പ്രക്രിയകൾക്ക് കൂടുതൽ വേഗം ലഭിക്കുമെന്നും ആർബിഐ സർക്കാരിനെ അറിയിച്ചു.

ആദ്യഘട്ടത്തിൽ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളാണ് വിറ്റഴിക്കാൻ ആർബിഐ നിർദ്ദേശം നൽകിയത്. പൊതുമേഖലാ ബാങ്കുകളുടെ സർക്കാർ ഓഹരി 26 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് ആർബിഐ ബോർഡ് അംഗം സതീഷ് മാറാത്തെയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഓഹരികൾ സാധാരണക്കാരന്റെ കൈകളിലെത്തണമെന്ന സതീഷ് മറാത്തെയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിക്കാനുള്ള തന്ത്രമാണ് മോഡി സർക്കാർ ബിജെപി സർക്കാരിനെ ഉപയോഗിച്ച് പയറ്റുന്നതെന്ന ആക്ഷേപം ഇതിനകം ശക്തമാണ്.

പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്പനയിലൂടെ 43,000 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് ആർബിഐ നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ 25,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. യെസ് ബാങ്ക് തകർന്ന ശേഷം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളിലാണ് നിക്ഷേപകർ കണ്ണുവയ്ക്കുന്നത്. ഇത് മുന്നിൽക്കണ്ട് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിക്കുകയാണ് മോഡ‍ി സർക്കാർ ലക്ഷ്യമിടുന്നത്.

 

Sub: RBI to cut 51 per cent stake in pub­lic sec­tor banks

You may like this video also