പത്തു രൂപയുടെ 100 കോടി പുതിയ നോട്ടുകള്‍

Web Desk
Posted on January 04, 2018, 11:02 am

പത്തു രൂപയുടെ 100 കോടി പുതിയ നോട്ടുകള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞതായി ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.

പുതിയ ഡിസൈന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനു മുന്‍പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്.

നിലവില്‍ വിപണിയില്‍ കറന്‍സി ഇടപാടുകള്‍ കുറയ്ക്കാനും നോട്ട് അനുപാതം തുല്യതയിലേക്കെത്തിക്കാനും ലക്ഷ്യമിട്ടാണ് ചെറിയ തുകകളുടെ നോട്ടുകള്‍ സര്‍ക്കാര്‍ പുതിയ ഡിസൈനില്‍ കൂടുതലായി അച്ചടിക്കുന്നത്.

2016 നവംബര്‍ എട്ടിനായിരുന്നു 1000ന്റേും 500ന്റേയും നോട്ടുകള്‍ പിന്‍വലിക്കലും നോട്ടു നിരോധനവും നടപ്പിലാക്കിയത്. പിന്നീട് ഇതിന് പകരമായി റിസേര്‍വ് ബാങ്ക് 2000ത്തിന്റേയും 500ന്റേയും പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നു.