Tuesday
17 Sep 2019

റീപോളിംഗ്: 80 ശതമാനത്തിലധികം പോളിംഗ്

By: Web Desk | Sunday 19 May 2019 11:03 PM IST


കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്നലെ റീ പോളിംഗ് നടന്നു. ഏഴ് ബൂത്തുകളിലുമായി ശരാശരി എണ്‍പത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. റീപോളിംഗ് നടന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 166ല്‍ 82.81 ശതമാനവും, ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 52ല്‍ 88.86ശതമാനവും കുന്നിരിക്ക യുപി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 53ല്‍ 85.08ശതമാനവും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 19ല്‍ 83.04 ശതമാനവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ ബൂത്ത് നമ്പര്‍ 69ല്‍ 77.77 ശതമാനവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ ബൂത്ത് നമ്പര്‍ 70ല്‍ 71.76 ശതമാനവും വോട്ടുകള്‍ പോള്‍ ചെയ്തു.

കനത്ത സുരക്ഷയിലായിരുന്നു ഏഴ് ബൂത്തുകളിലും റീപോളിംഗ് നടന്നത്.
മുഖാവരണം മാറ്റി പരിശോധിക്കാന്‍ വനിതാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചിരുന്നു.

you may also like this:

Related News