Web Desk

ശ്രീനഗര്‍

May 27, 2020, 5:39 pm

ഹോട്ട്സ്പോട്ടില്‍ നിന്നെത്തി; കുതിര ക്വാറന്റൈനില്‍

Janayugom Online

കോവിഡ് ഹോട്ട്സ്പോട്ടില്‍ നിന്നെത്തിയ ഉടമസ്ഥനെയും കുതിരയെയും ക്വാറന്റൈൻ ചെയ്തു. കശ്മീരിലെ രജൗരിയിലാണ് സംഭവം. ഹോട്ട്സ്‌പോട്ടായ ഷോപ്പിയാനില്‍ നിന്ന് തിരിച്ചെത്തിയതാണ് ഉടമസ്ഥൻ.

അതുകൊണ്ടു തന്നെ ക്വാറന്റൈനില്‍ പോകാൻ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഏഴ് ദിസവമാണ് ക്വാറന്റൈൻ കാലാവധി നിശ്ചയിച്ചിരുന്നത്. മൃഗങ്ങളിലെ രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാ എങ്കിലും കുതിരയെയും ക്വാറന്റൈനില്‍ ആക്കുകയായിരുന്നു.

ഉടമസ്ഥനും കുതിരയ്ക്കും നിലവില്‍ രോഗലക്ഷണങ്ങളൊന്നം ഇല്ല. മൃഗങ്ങളിലും മനുഷ്യരിലും കോവിഡ് വൈറസ് ഘടന വ്യത്യസ്തമാണെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിച്ചു.

you may also like this video;

.