മരിച്ചെന്ന് വിധി എഴുതി, ആറാം ദിവസത്തിനു ശേഷം ജീവിതത്തിലേയ്ക്ക്; യുവാവിന്റെ വൈറലായ കുറിപ്പ് വായിക്കാം

Web Desk
Posted on November 16, 2019, 4:57 pm

ഹെൽമറ്റ് വെയ്ക്കുക എന്നത് യുവാക്കളെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഹെൽമറ്റ് വെയ്ക്കുന്നത് സ്വയരക്ഷയ്ക്ക് ആണെന്ന് കൂടി അവർ ഓർക്കാറില്ല. എത്രയൊക്കെ അപകട മരണങ്ങൾ സംഭവിച്ചാലും തങ്ങൾക്ക് അങ്ങനൊന്നും സംഭവിക്കില്ലാ എന്ന മട്ടിലാണ് അവരുടെ ബൈക്കിലെ ചീറിപ്പായൽ. എന്നാല്‍ ബിപിന്‍ലാല്‍ എന്ന യുവാവ് പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിച്ചാല്‍ മനസിലാകും ഹെല്‍മറ്റിന്റെ വില. ബൈക്കപടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സുജിത്ത് കാസ്‌ട്രോ എന്ന യുവാവിന്റെ അനുഭവമാണ് പങ്കുവെയ്ക്കുന്നത്. മരിച്ചു എന്ന് വിധി എഴുതിയിടത്തു നിന്നും 6 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുജിത്തിന്റെ കഥ വായിക്കേണ്ടതാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ബൈക്ക് ഓടിക്കുന്ന എന്റെ എല്ലാ കൂട്ടുകാരും ഇതൊന്നു വായിക്കുക !! ഈ ഫോട്ടോയില്‍ കാണുന്നത് ചങ്ങലയില്‍ കോര്‍ത്തിട്ട ഒരു തലയോട്ടി അല്ല …

നമ്മുടെ ഒക്കെ പോലെ ഒരു വണ്ടിപ്രാന്തന്റെ ആക്സിഡന്റ് ആയി സര്‍ജറി കഴിഞ്ഞ ശേഷമെടുത്ത എക്സ്റെയ് ചിത്രമാണ്, മുഖം മുഴുവന്‍ കമ്പികള്‍…

കാണാന്‍ സുന്ദരനായ 27 വയസ്സുകാരന്‍ ആക്സിഡന്റിനു ശേഷം മുഖത്തിന്റെ ഷേപ്പ് ആകെ മാറി. എന്നും ഹെല്‍മെറ്റ് വെച്ച്‌ മാത്രം പുറത്തിറങ്ങിയിരുന്ന സുജിത് Sujith Cas­tro അന്ന് മാത്രം ഹെല്‍മെറ്റ് എടുക്കാന്‍ മറന്നു പോയി.

രാത്രിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ തല സ്വന്തം ബൈക്കിന്റെ ഹാന്‍ഡിലിന്റെ നടുവിലിട്ടു ഇടിക്കുകയും ചെയ്തു !!

മരിച്ചു എന്ന് വിധി എഴുതിയിടത്തു നിന്നും 6 ദിവസത്തിന് ശേഷമാണ് അവന്റെ ശരീരത്തില്‍ ഒരു അനക്കം ഉണ്ടായത്. ജനുവരിയില്‍ ഉണ്ടായ അപകടത്തിന് ശേഷം അവിടെ നിന്നും ഇന്നവന്‍ വീണ്ടും ബൈക്ക് ഓടിക്കാവുന്ന നിലയിലേക്ക് എത്തി. അവന്റെ വില്‍പവര്‍ ഒന്ന് കൊണ്ട് മാത്രം ഒപ്പം ഒരുപാടു ഉറ്റവരുടെ സ്നേഹം കൊണ്ടും! ഹെല്‍മെറ്റ് ഉണ്ടായിരുന്നെങ്കില്‍ ഇന്നും സുജിത്തിന്റെ മുഖം പഴയപോലെ ഒത്തിരി സുന്ദരനായി തന്നെ ഇരുന്നേനെ സർജറിക്ക് ശേഷം അവനു ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. വാ തുറക്കുന്നതിനും താടിയെല്ല് സപ്പോര്‍ട്ട് ചെയ്തു ഫുഡ് ചവക്കുന്നതിനും എല്ലാം അവനു പരിമിതികള്‍ ഉണ്ട് !!

ഇതുപോലെ ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട് നമുക്ക് മുന്നില്‍ !! പ്രിയ കൂട്ടുകാര്‍ ബൈക്ക് ഓടിക്കുന്നതിനു മുമ്പ് ഉറപ്പായും ഹെല്‍മെറ്റ് ധരിക്കുക !!