18 July 2024, Thursday
KSFE Galaxy Chits Banner 2

വായനാമാസാചരണ രജതജൂബിലി സമാപനവും പുരസ്ക്കാര സമര്‍പ്പണവും

Janayugom Webdesk
July 16, 2022 6:54 pm

ചേർത്തല: ദേശീയ വായനാമാസാചരണത്തിന്റെ രജതജൂബിലി സമാപനവും പി എൻ പണിക്കർ പുരസ്കാര സമർപ്പണവും ചേർത്തല എൻ എസ് എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. പി എൻ പണിക്കർ ഫൗണ്ടേഷനും ഐ സി ഡി എസും ചേർന്നു നടത്തിയ സമ്മേളനം എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പി എൻ പണിക്കർ മാനവസേവാ പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനായ വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രം കാര്യദർശി പി പ്രകാശ് സ്വാമിക്കും സേവാരത്ന പുരസ്കാരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം സെക്രട്ടറി രമരവീന്ദ്രമേനോനും എം പി സമ്മാനിച്ചു. 11 പ്രതിഭകളെയും സമ്മേളനത്തിൽ ആദരിച്ചു. ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ഷേർളിഭാർഗവൻ, വയലാർ ഗോപാലകൃഷ്ണൻ, പ്രകാശ് സ്വാമി, പ്രതാപൻ നാട്ടുവെളിച്ചം, പി ഉണ്ണികൃഷ്ണൻ, ടി വി മിനിമോൾ, എം നാജ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.