20 July 2025, Sunday
KSFE Galaxy Chits Banner 2

വായന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

Janayugom Webdesk
June 20, 2025 9:31 am

ആലപ്പുഴ: ജില്ലയില്‍ വായന പക്ഷാചരണത്തിന് തുടക്കം. വായന ദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ചേർത്തല എസ് എൻ കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ഓരോ വായനയും മനുഷ്യന് പുതിയ ലോകമാണ് സമ്മാനിക്കുന്നത്. മികച്ച മനുഷ്യനാകാൻ ലക്ഷ്യബോധമുള്ള വായന അനിവാര്യമാണ്. അറിവിന്റെ തെരഞ്ഞെടുപ്പ്കൾക്ക് പ്രാധാന്യമുള്ള കാലഘട്ടമാണിത്. പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് മികച്ചതായാൽ മികച്ച പൗരന്മാരാകാമെന്നും യുവ തലമുറ വായനയുടെ മഹത്വം മനസിലാക്കി മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രദ്ധിക്കണമെന്നും തന്റെ വായനാനുഭവം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ അനുസ്മരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷത വഹിച്ചു. പഴയ തലമുറ വായനയോട് കാണിച്ച ആവേശം ഇന്നത്തെ തലമുറയ്ക്കില്ല. പുതിയ മാധ്യമങ്ങളുടെ കടന്നുകയറ്റം പുസ്തക വായനയെ ബാധിച്ചു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെയും നാടിന്റെ വികസനത്തിന്റെയുമെല്ലാം മുഖ്യഘടകം ആയിരുന്ന വായനയെ പുതിയ തലമുറ വീണ്ടും കൂട്ടിക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കഥാകൃത്ത് കെ രേഖ മുഖ്യാതിഥിയായി. എഡിഎം ആശാ സി എബ്രഹാം വായനദിന സന്ദേശം നൽകി. എസ് എൻ കോളജ് ചേർത്തല പ്രിൻസിപ്പൽ ഡോ. ടി പി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. എസ് എൻ കോളജ് ചേർത്തല റിട്ട. മലയാള വിഭാഗം വകുപ്പ് മേധാവി എം വി കൃഷ്ണമൂർത്തി, കെ രേഖ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി എൻ പണിക്കർ അനുസ്മരണവും നടത്തി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദർശന ഭായ്, ജില്ലാ ഇൻഫർമേഷൻ ഓഫിസര്‍ കെ എസ് സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ വി രതീഷ്, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, എസ് എൻ കോളജ് ചേർത്തല മലയാള വിഭാഗം മേധാവി ടി ആർ രതീഷ്, കോളജ് യൂണിയൻ മുൻ ചെയർപേഴ്‌സൺ ശ്രീഷ്മ കേളോത്ത്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസര്‍ പി എസ് സജിമോൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൻ ബി എസ് പുസ്തകോത്സവം ഉദ്ഘാടനം എഡിഎം ആശാ സി എബ്രഹാം നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസ്, ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ, എസ് എൻ കോളജ് ചേർത്തല മലയാളവിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തിയ വായനദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല എസ് എൽ പുരം സ്കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി അധ്യക്ഷത വഹിച്ചു. ചേർത്തല ഡി ഇ ഒ അബ്ദുൽ സലാം വായനദിന സന്ദേശം നൽകി. ജി എസ് ടി ഡെപ്യൂട്ടി കമ്മിഷണർ ടി ജി വിജേഷ് കുമാർ നൽകിയ പുസ്തകങ്ങൾ ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ എസ് ശ്രീലത ഏറ്റുവാങ്ങി.പഞ്ചായത്ത് അംഗങ്ങളായ അളപ്പന്തറ രവി, മാലൂർ ശ്രീധരൻ, സ്കൂൾ പ്രിൻസിപ്പൽ പി ഷീജ, സ്കൂൾ പ്രഥമാധ്യാപകൻ ടി പ്രസാദ്, അധ്യാപകൻ ഷാജി മഞ്ജരി തുടങ്ങിയവർ പങ്കെടുത്തു. കാർത്തികപ്പള്ളി മഹാദേവികാട് ഗവണ്‍മെന്റ് യു പി സ്കൂൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായന പക്ഷാചരണ ഉദ്ഘാടനവും നടന്നു. കവിയും, സാഹിത്യകാരനും, ഡോ. കെ അയ്യപ്പപ്പണിക്കർ പുരസ്കാര ജേതാവുമായ ഉണ്ണികൃഷ്ണൻ മുതുകുളം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ആർ രാജേഷ് അധ്യക്ഷനായി. വായന പക്ഷാചരണ പ്രവർത്തന കലണ്ടറിന്റെ പ്രകാശനവും, വിവിധ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. പ്രഥമാധ്യാപിക എം എസ് യമുന, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം പി ഉല്ലാസ്, എസ്എംസി അംഗങ്ങളായ എസ് സന്ധ്യാമോൾ, പ്രൊഫ: ശബരീനാഥ്, കെ വിജയൻ, സിആർസി കോർഡിനേറ്റർ രശ്മി ഭായ്, അദ്ധ്യാപകരായ ആർ ജിജി, ആർ രശ്മി, എസ് അനീഷ, ജി രാധിക എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

July 20, 2025
July 20, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.