Saturday
16 Feb 2019

താലിബാന് ഓഫീസ് നല്‍കാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍

By: Web Desk | Monday 11 February 2019 1:55 PM IST

കാബൂള്‍: താലിബാന് കാബൂളില്‍ ഓഫീസ് നല്‍കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനി. കാബൂളിലൊ കാണ്ഡഹാറിലോ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലോ താലിബാന് ഓഫീസ് നല്‍കാമെന്നും രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി എന്ത് ചെയ്യാനും തയ്യാറാണെന്നും ഗാനി പറഞ്ഞു.
”താലിബാന് പ്രവര്‍ത്തിക്കുന്നതിന് കാബൂളില്‍ ഓഫീസ് ആവശ്യമാണെങ്കില്‍ അതും അവര്‍ക്ക് നല്‍കും, നാളത്തന്നെ”.
താലിബാന്‍ പിടിമുറുക്കിയ നന്‍ഗഹാര്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തവെയാണ് ഗാനി ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി ജീവന്‍ തന്നെ നല്‍കാനും തയ്യാറാണെന്നും ഗാനി കൂട്ടിച്ചേര്‍ത്തു.
മോസ്‌കോയില്‍വെച്ച് താലിബാനുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ റഷ്യ അഫ്ഗാനിസ്ഥാന് എതിരെയാണ് സംസാരിച്ചതെന്നും ഗാനി ആരോപിച്ചു.

Related News