രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്ക് നിര്‍വഹിക്കാനും തയ്യാറാണെന്ന് തമിഴ് താരം രജനീകാന്ത് . ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞത്.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പൗരത്വ നിയമമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. തമിഴ് അഹ്ല് സുന്നത്ത് വല്‍ ജമാഅത്ത് ഭാരവാഹികളുമായാണ് താരം ചര്‍ച്ച നടത്തിയത്. രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്കുവഹിക്കാനും താന്‍ തയ്യാറാണെന്നും ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം,സമാധാനം എന്നിവ ആയിരിക്കണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു.
അടുത്ത നിയമസാഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം മധ്യത്തോടെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. കലാപത്തില്‍ 45പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 200ലധികം പേര്‍ ഗുരുതരപരിക്കുകളോടെ ചികിത്സയില്‍ കഴിയുകയുമാണ്. നാല് ദിവസം നീണ്ടുനിന്ന കലാപത്തില്‍ കോടികളുടെ നഷ്ടമുണ്ടാവുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി ഇപ്പോള്‍ ശാന്തമായി വരികയാണെന്നും കലാപത്തിന്റെ ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിരുന്നു.
English Summary: Ready to play any role to maintain peace in the country said rajini kanth
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.