പുതിയ റിയൽമി എക്സ് 50 പ്രോ 5 ജി ഫെബ്രുവരി 24 ന് പുറത്തിറക്കുമെന്ന് റിയൽമി സിഇഒ മാധവ് സേത്തിന്റെ ട്വീറ്ററിവൂടെ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ 5 ജി സ്മാർട് ഫോണാകാനുള്ള നീക്കമാണ് റിയൽമി നടത്തുന്നത്. വിവോയുടെ ഐക്യു3 5ജി രാജ്യത്തെ ആദ്യത്തെ 5ജി സ്മാർട് ഫോണാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, ഐക്യു3 5G ഫെബ്രുവരി 25 നാണ് അവതരിപ്പിക്കുന്നത്.
India’s first 5G smartphone is here!
Launching #realmeX50Pro at 2:30PM, 24th Feb. Excited?
RT using #real5G and stand a chance to get invited for the launch. pic.twitter.com/Ai8xsjK8uX— Madhav Sheth (@MadhavSheth1) February 17, 2020
ലോഞ്ച് ഇവന്റിന് മുന്നോടിയായി വരാനിരിക്കുന്ന 5ജി ഫ്ലാഗ്ഷിപ്പ് ഫോണിനെക്കുറിച്ചുള്ള ഫീച്ചർ വിശദാംശങ്ങൾ റിയൽമി പുറത്തുവിട്ടു. 65W ഫാസ്റ്റ് ചാർജിങ്, 90 ഹെർട്സ് ഡിസ്‌പ്ലേ ഫീച്ചറുകളുമായാണ് 5ജി ഫോൺ വരുന്നത്. വരാനിരിക്കുന്ന ഫോണിന്റെ പിൻ പാനലും ലംബമായി അടുക്കിയിരിക്കുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും പ്രദർശിപ്പിക്കുന്ന മറ്റൊരു ടീസറും കമ്പനി പുറത്തുവിട്ടിരുന്നു. 20x സൂം കപ്പാസിറ്റി നൽകുമെന്നും സെൽഫികൾ ഡ്യുവൽ ഫ്രണ്ട് സ്‌നാപ്പർമാർ കൈകാര്യം ചെയ്യുമെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.
English Summary: Real me x50 first 5g phone in india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.