ഡാന്‍സ് റിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് നേരെ ആസിഡ് ആക്രമണം

Web Desk

ഭോപ്പാല്‍

Posted on September 19, 2018, 2:53 pm

നര്‍ത്തകിയും റിയാലിറ്റി ഷോ മത്സരാര്‍ഥിയുമായ പെണ്‍കുട്ടിയുടെ മേല്‍ ആസിഡ് ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ രുപാലി നിരപുറെ ഡാന്‍സ് ഷോയുടെ ഭാഗമായി യുഎസിലേക്ക് പോകുന്നതിന് തൊട്ടു മുമ്പാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര അക സോനു എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

രുപാനിയുടെ ഡാന്‍സ് ക്ലാസില്‍ ഉണ്ടായിരുന്ന സോനു വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും രുപാലി ഇത് നിരസിച്ചു. ഇതില്‍ നിന്നും ഉണ്ടായ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിന് സാരമായി പരിക്കേറ്റു. രുപാലിയുടെ 25% കാഴ്ചശക്തി നഷ്ടപ്പെട്ടതായി വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു. രുപാലി റോഡരികില്‍ നില്‍ക്കുമ്പോഴാണ് സോനു മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. മുഖത്ത് പരിക്കുകളൊന്നുമില്ലെങ്കിലും കാഴ്ചയില്‍ അവ്യക്തതയുണ്ട്. ആസിഡ് കണ്ണിലെ കോര്‍ണിയയെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.