Web Desk

കൊച്ചി

September 26, 2020, 3:28 pm

പുതിയ നാര്‍സൊ ഫോണുകളുമായി റിയല്‍മി

Janayugom Online

നാര്‍സൊ സീരീസില്‍ മികച്ച പ്രകടനങ്ങളുമായി മൂന്നു സ്മാര്‍ട്ട്‌ഫോണുകള്‍ റിയല്‍മി പുറത്തിറക്കുന്നു. 65 വോട്ട് ചാര്‍ജിംങ് സ്മാര്‍ട്ട്‌ഫോണായ നാര്‍സോ 20 പ്രോ, ഗെയിമിംഗ് പ്രേമികള്‍ക്കായി നാര്‍സോ 20, എന്‍ട്രി ലെവലില്‍ നാര്‍സൊ 20എ എന്നിവയാണ് റിയല്‍മി പുറത്തിറക്കുന്നത്. ഇതോടൊപ്പം മികച്ച പ്രൊസസറുകള്‍, ഫാസ്റ്റ് ചാര്‍ജ്, മെഗാ ബാറ്ററികള്‍ എന്നിവയുമായി റിയല്‍മി യുഐ 2.0യുടെ പുതിയ പതിപ്പും റിയല്‍മി പുറത്തിറക്കി.

65 വോള്‍ട്ട് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് ഉപയോഗിച്ച് 4500 എംഎഎച്ച് ബാറ്ററി വെറും 38 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് നാര്‍സൊ 20 പ്രൊയുടെ പ്രത്യേകത. ഗെയിമിങില്‍ ആണെങ്കില്‍ പോലും വെറും 30 മിനിറ്റിനുള്ളില്‍ ബാറ്ററി 47% വരെ ചാര്‍ജ് ചെയ്യാം. നാര്‍സോ 20 പ്രോയില്‍ ഏറ്റവും പുതിയ മീഡിയടെക് ഹീലിയോ ജി95 എസ്ഒസിയാണ് ഉപയോഗിക്കുന്നത്. 48 എംപി പ്രധാന ക്യാമറ, 8 എംപി 119 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍, മാക്രോ ലെന്‍സ്, ബി&ഡബ്ല്യൂ പോര്‍ട്രെയിറ്റ് ലെന്‍സ് തുടങ്ങിയവയുണ്ട്. വൈറ്റ് നൈറ്റ്, ബ്ലാക്ക് നിന്‍ജ എന്നി നിറങ്ങളില്‍ നാര്‍സോ 20 പ്രോ രണ്ട് ഇനങ്ങളില്‍ ലഭ്യമാണ്. 6 ജിബി + 64 ജിബി വില 14,999. 8ജിബി + 128ജിബി വില 16,999. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ലഭ്യം.

6000 എംഎഎച്ച് മെഗാ ബാറ്ററി, മീഡിയടെക് ഹീലിയോ ജി85 ഗെയിമിംഗ് പ്രോസസര്‍, മുന്‍നിര 48 എംപി എഐ ട്രിപ്പിള്‍ ക്യാമറ തുടങ്ങിയവയാണ് നാര്‍സൊ 20യുടെ സവിശേഷതകള്‍. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 45 ദിവസം ചാര്‍ജ് നീണ്ടുനില്‍ക്കും. 48 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, അള്‍ട്രാ മാക്രോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന എ ട്രിപ്പിള്‍ ക്യാമറ എന്നിവയുണ്ട്. വിക്ടറി ബ്ലൂ, ഗ്ലോറി സില്‍വര്‍ നിറങ്ങളില്‍ ലഭ്യം. 4 ജിബി + 64 ജിബി വില 10,499. 4ജിബി + 128 ജിബി വില 11,499. സെപ്റ്റംബര്‍ 28 മുതല്‍ ലഭ്യം.

5000 എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഇമ്മേഴ്‌സീവ് മിനി ഡ്രോപ്പ് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ തുടങ്ങിയവ നാര്‍സൊ 20എയുടെ സവിശേഷതകളാണ്. 89.8% ഉയര്‍ന്ന സ്‌ക്രീന്‍-ടു-ബോഡി അനുപാതമുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതില്‍. വിക്ടറി ബ്ലൂ, ഗ്ലോറി സില്‍വര്‍ എന്നി നിറങ്ങളില്‍ ലഭ്യം. 3 ജിബി + 32 ജിബി വില 8,4999. 4ജിബി + 64 ജിബി വില 9,499. സെപ്റ്റംബര്‍ 30 മുതല്‍ ലഭ്യം.

ENGLISH SUMMARY:Realme with new Nar­so phones
You may also like this video