June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പെൺമീശയ്ക്ക് പരിഹാരം കാണാം! ഈ എളുപ്പമാർഗത്തിലൂടെ

By Janayugom Webdesk
January 25, 2020

അമിതമായ രോമവളർച്ച ഒരു ഗുരുതര പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ മുഖത്ത് മീശയും താടിയുമെല്ലാം വളരുന്നത് അവരെ മാനസികമായി തളർത്തും എന്നതു മാത്രമല്ല, ചിലപ്പോൾ അത് മറ്റ് പല അലുഖങ്ങളുടെയും തുടക്ക ലക്ഷണങ്ങളുമാകാം. ഹോർമോണിൽ വരുന്ന പല വ്യത്യാസങ്ങൾ കാരണവും ഈ രോമ വളർച്ചയുണ്ടായേക്കാം. എന്നാൽ നമുക്ക് തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ തടയാനാകും. മേല്‍ച്ചുണ്ടിലെ രോമം കാരണം പുറത്തു പോലും ഇറങ്ങാന്‍ മടിയ്ക്കുന്ന സ്ത്രീകളും കുറവല്ല.മേല്‍ച്ചുണ്ടിലെ രോമം നീക്കാന്‍ സ്ത്രീകള്‍ പൊതുവായി ഉപയോഗിയ്ക്കുന്ന വഴി വാക്‌സിംഗാണ്. എന്നാല്‍ ഇത് പലപ്പോഴും ഏറെ വേദന നല്‍കുന്ന ഒന്നാണ്. മാത്രമല്ല, കുറച്ച് നാള്‍ കഴിയുമ്പോള്‍ ഇതു വീണ്ടും വരികയും ചെയ്യും. മേല്‍ച്ചുണ്ടിലെ രോമത്തിന് സ്ഥിരപരിഹാരമായി ചില വഴികളുണ്ട്.

സാമ്പാര്‍ പരിപ്പോ മഞ്ഞ നിറത്തിലെ മറ്റു പരിപ്പുകളോ ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാം. 2 ടേബിള്‍ സ്പൂണ്‍ പരിപ്പു കുതിര്‍ത്തുക. 1 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങു ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, പരിപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇതിലേയ്ക്കു തേന്‍ കലര്‍ത്തുക. ഇത് ചുണ്ടിനു മുകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ പതുക്കെ സ്‌ക്രബ് ചെയ്ത ശേഷംചെയ്ത ശേഷം പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകാം. ഗുണം ലഭിയ്ക്കും. തേനും നാരങ്ങാനീരും കലര്‍ത്തിയ മിശ്രിതമാണ് ഇതിനു ചേര്‍ന്ന മറ്റൊരു മരുന്ന്. തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തി മേല്‍ച്ചുണ്ടില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ മൃദുവായ തുണി നനച്ച് വെള്ളം പിഴിഞ്ഞു കളഞ്ഞ് ഇതു തുടച്ചെടുക്കുക.

മുട്ടയും കടലമാവും ഉപയോഗിച്ചുള്ള ഒരു പ്രത്യേക മിശ്രിതം ഈ പ്രശ്‌നത്തിനുള്ള ഒരു പ്രധാന പരിഹാരമാണ്. മുട്ടവെള്ളയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തും ഈ വഴി പരീക്ഷിയ്ക്കാം.1 ടേബിള്‍ സ്പൂണ്‍ വീതം കടലമാവ്, ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ പേസ്റ്റാക്കി മേല്‍ച്ചുണ്ടില്‍ പുരട്ടുക.അര മണിക്കൂര്‍ കഴിയുമ്പോള്‍ രോമ വളര്‍ച്ചയുടെ വിപരീതഭാഗത്തേയ്ക്ക് ഇത് ബലമായി പൊളിച്ചെടുക്കുക. ആഴ്ചയില്‍ മൂന്നു നാലു തവണ ഇതു ചെയ്യുന്നത് രോമം നീക്കുക മാത്രമല്ല, രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും. . ഉരുളക്കിഴങ്ങു നീരും ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് മഞ്ഞള്‍പ്പൊടി കലര്‍ത്തി മേല്‍ച്ചുണ്ടില്‍ പുരട്ടാം. ഇതിനൊപ്പം നാരങ്ങാനീരും വേണമെങ്കില്‍ ചേര്‍ത്തു പുരട്ടാം. ഇത് അടുപ്പിച്ച അല്‍പ നാള്‍ ചെയ്യുന്നതു ഗുണം നല്‍കും.

സ്ത്രീകളിലെ അനാവശ്യരോമവളർച്ചയ്ക്കുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. സ്ത്രീകളിലെ അനാവശ്യ രോമവളർച്ചയുടെ പ്രധാന കാരണം ഹോർമോൺ തകരാറാണ്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉണ്ടെങ്കിലും തൈറോയിഡ്, പ്രോലക്റ്റിൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലവും രോമവളർച്ചയുണ്ടാകാം. പാരമ്പര്യവും ഒരു പ്രധാനകാരണമാണ്. അമിതമായി രോമം വളരുന്നുണ്ടെങ്കിൽ എൻഡോക്രൈനോളജിസ്റ്റിനെ കണ്ട് ഹോർമോൺ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് ചികിത്സ നടത്താം. അമിതരോമവളർച്ചയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരം ലേസർ ചികിത്സ തന്നെയാണ്.  പുരുഷന്മാരിലുണ്ടാകുന്ന അതേ രോമവളർച്ച സ്ത്രീകളിലുണ്ടാകുന്നതിനെയാണ് ‘ഹി‌ർസ്യൂട്ടിസം’ എന്ന് പറയുന്നത്.

Eng­lish Sum­ma­ry: Rea­son and pre­ven­tion for unwant­ed hair growth in wom­en’s face

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.