Friday
22 Feb 2019

സണ്ണി ലിയോണ്‍ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം

By: Web Desk | Wednesday 10 October 2018 4:33 PM IST

പല്ലിശേരി

   പല്ലിശേരി

ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലേക്ക് സണ്ണി ലിയോണും സിനിമകളും പ്രചരിച്ചു കഴിഞ്ഞു. ബഹു ഭാഷകളില്‍ വിലപിടിപ്പുള്ള നായികയായി അഭിനയിക്കുന്ന സണ്ണി ലിയോണ്‍ വന്‍ ബഡ്ജറ്റില്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കാനും കരാറില്‍ ഒപ്പിട്ടു. ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം 2019 ജനുവരി ഒന്നിന് ആരംഭിക്കുമെന്നാണ് ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്.

ഉയരങ്ങള്‍ താണ്ടുമ്പോഴും തന്റെ പഴയകാല കഥകള്‍ കണ്ണീരോടെ പറയാന്‍ സണ്ണി ലിയോണ്‍ മടി കാണിക്കാറില്ല. ഒരു കട ഉത്ഘാടനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് എത്തിയ സണ്ണി ലിയോണിനെ കാണാനും സെല്‍ഫി എടുക്കാനും തടിച്ചു കൂടിയവരില്‍ എല്ലാത്തരം പ്രായത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. ഈ രീതിയില്‍ വളര്‍ന്നിരിക്കുന്ന സണ്ണി ലിയോണ്‍ ബോളിവുഡ്ഡില്‍ നടികളുടേയും നടന്മാരുടെ ഭാര്യമാരുടെയും ഉറക്കം കെടുത്തിയ നായിക നടിയാണ്.

എവിടെ ചെന്നാലും ആരാധകരുടെ തിരക്ക്. അതു കൊണ്ട് ട്രാഫിക് തടസ്സം പലപ്പോഴും ഉണ്ടാകാറുമുണ്ട്. രഹസ്യമായി യാത്ര ചെയ്യാന്‍ ശ്രമിച്ചാലും അവസാന നിമിഷം അതെല്ലാം പരസ്യമാകുകയും ചെയ്യും.

കാനഡയില്‍ നീലപ്പടത്തില്‍ നായികയായി അഭിനയിച്ച സണ്ണി, പട്ടിണി കിടക്കാന്‍ വയ്യാഞ്ഞിട്ടാണ് അതിനു തയ്യാറായതെന്ന് തുറന്നു പറയാന്‍ മടികാണിച്ചിട്ടില്ല. അങ്ങനെ ഏതാനും നീല ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു വൈര്യ വ്യാപാരി സണ്ണിയുടെ നീല ചിത്രം കാണാന്‍ ഇടയായതുമുതല്‍ സണ്ണിയെ ജീവനോടെ പിറന്നപടി കാണാനും സന്തോഷം പങ്കിടാനും ആഗ്രഹിച്ചു. സണ്ണി ഒഴിഞ്ഞു മാറിയെങ്കിലും അയാള്‍ അവരെ വിടാതെ പിന്തുടര്‍ന്നു. ശല്യം സഹിക്ക വയ്യാതായപ്പോള്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വണ്ണം ഒരു വലിയ തുക ചോദിച്ചു. രണ്ടാമതൊന്നു ആലോചിക്കാന്‍ പോലും സമയമെടുക്കാതെ സണ്ണി പറഞ്ഞ തുക നല്‍കി ആയാള്‍ ആഗ്രഹം സാധിച്ചു. എന്നാല്‍ രഹസ്യമായ അത്തരം സമയങ്ങളിലെ സമാഗമം എങ്ങനെയോ നെറ്റില്‍ വ്യാപിക്കുകയായിരുന്നു. അതുകണ്ട് സൂറത്തിലെ പൊലീസ് സണ്ണി ലിയോണിനെതിരെ കേസെടുത്തു. അങ്ങനെ കുറേ നീല സിനിമകളിള്‍ അഭിനയിച്ച സണ്ണി ലിയോണ്‍ ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലായെന്ന് സത്യം ചെയ്തു.

ഇനി മറ്റൊരു കാര്യം കൂടി പറയാനുണ്ട്. ഞാന്‍ വിവാഹിതയാകും മുമ്പ് ഹിന്ദി നടന്മാരുടെ ഭാര്യമാര്‍ക്ക് ഭയമായിരുന്നു. അവരുടെ ഭര്‍ത്താക്കന്മാരെ തട്ടിയെടുക്കുമെന്ന ഭയം. അതുകൊണ്ട് ഇനി ഒരു ഭാര്യയും പേടിക്കണ്ട. എനിക്ക് ഭര്‍ത്താവും കുട്ടിയുമുണ്ട്. പൂര്‍വ്വകാലം പരസ്പരം മനസ്സിലാക്കികൊണ്ട് തന്നെ അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു.

Related News