അത് ദൈവം നല്‍കിയ ജയമോ..? എന്തിനായിരുന്നു മൈതാനത്തേക്കുള്ള ആ വരവ്

Web Desk
Posted on April 19, 2019, 6:20 pm

ന്യൂഡല്‍ഹി: ഇന്നലെ ഐപിഎല്ലില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. മുംബൈ ഉയര്‍ത്തിയ 169 വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയെ 128 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. എന്നാല്‍ ജയത്തിന് പിന്നിലെ രഹസ്യമാണ് ഇപ്പോഴത്തെ ചര്‍ച്ച.

അതേ ഈ ജയത്തെ ചര്‍ച്ചയാക്കാന്‍ ഒരു കാര്യമുണ്ട്. മത്സരത്തിന് മുന്നേ ഒരാള്‍ മൈതാനത്തെത്തിയിരുന്നു. മറ്റാരുമല്ല സാക്ഷാല്‍ ക്രിക്കറ്റ് ദൈവം തന്നെ.  മുംബൈ ഇന്ത്യന്‍സിന്റെ കണ്‍സള്‍ട്ടന്റും ക്രിക്കറ്റ് ഇതിഹാസവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്തിനായിരുന്നു മൈതാനത്ത് എത്തിയത്. ഇതിന് മുമ്പ് ഐപിഎല്ലിലെ ഈ സീസണില്‍ സച്ചിന്‍ ഇങ്ങനെ ഗ്രൗണ്ടിലിറങ്ങി പിച്ച് പരിശോധിക്കുന്നത് കണ്ടിട്ടുമില്ല.

എന്നാല്‍ അദ്ദേഹം പിച്ച് പരിശോധിക്കുന്നതിന് പിന്നില്‍ കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. മറ്റൊന്നുമല്ല ടോസ് വിജയിച്ചാല്‍ ബാറ്റിങ്ങോ ബൗളിങ്ങോ ഏത് തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനായിരുന്നു സച്ചിന്‍റെ ഈ പരിശോധന.

മുംബൈ ഇന്ത്യന്‍സിന് ടോസ് ലഭിച്ചപ്പോള്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തിരഞ്ഞെടുക്കുകയും 40 റണ്‍സിന് വിജയിക്കുകയും ചെയ്തു.