പ്രളയാനന്തര കേരളത്തിൻറെ പുനർനിർമ്മാണം ചർച്ച ചെയ്യുന്നതിനു വേണ്ടി മേയ് മാസത്തിൽ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്ന് റിബിൽഡ് കേരള സിഇഒ ഡോ വേണു വി പറഞ്ഞു. ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള 2020 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതത് ജില്ലകളിലെ താഴെത്തട്ട് മുതൽ വാണിജ്യ‑വ്യവസായ സമൂഹം, വിദഗ്ധർ, സാങ്കേതിക ഏജൻസികൾ, തുടങ്ങിയവരിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചു വരികയാണ്. അന്താരാഷ്ട്ര വിദഗ്ധരുമായി ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. തുടർന്നാണ് ഏതെല്ലാം നിർദ്ദേശങ്ങൾ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ നമുക്കായി എന്ന ഈ പദ്ധതി 2019 ലാണ് ആരംഭിച്ചത്. കേരളത്തിൻറെ പുനർനവീകരണവുമായി ബന്ധപ്പെട്ട് ഭൂമി, വനം, ജലവിനിയോഗം, പ്രാദേശിക സമൂഹം, ഗതാഗതം എന്നീ മേഖലകളുടെ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനായിരുന്നു ഇത്. പ്രകൃതി ദുരന്തങ്ങൾ മൂലം വാണിജ്യ മേഖലയിൽ ഭംഗം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ആഗോള വിദഗ്ധരുടെ കൂടി അഭിപ്രായമറിഞ്ഞ് ഈ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, ടൂറിസം, വ്യവസായ സമൂഹം തുടങ്ങിയ മേഖലകളിലെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.