ജനുവരി 26 മുതൽ മഹാരാഷ്ട്രയിലെ എല്ലാ സ്കൂളുകളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി സർക്കാർ. വിദ്യാർത്ഥികളിൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാനാണ് ഇത്തരമൊരു പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കിയത്.
എല്ലാ സ്കൂളുകളിലും ഭരണഘടന വായിക്കാൻ ആവശ്യപ്പെട്ട് 2016ൽ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റും ഇതേ നിർദേശം നൽകിയിരുന്നു. ഭരണഘടനയെ അടിസ്ഥാനമാക്കി ക്വിസുകൾ, ഉപന്യാസം, ഡ്രോയിംഗ്, മുദ്രാവാക്യം, പോസ്റ്റർ മത്സരങ്ങൾ എന്നിവ നടത്താൻ സ്കൂളുകളോട് ആവശ്യപ്പെടുകയും ചെയ്തു. പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം വിദ്യാർഥികളില്‍ ആഴത്തിൽ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
English summary: Reciting Preamble a must in Maharashtra schools
YOU MAY ALSO LIKE THIS VIDEO