September 29, 2022 Thursday

Related news

July 23, 2021
July 19, 2021
June 24, 2021
May 24, 2021
March 24, 2021
March 7, 2021
March 7, 2021
March 7, 2021
March 6, 2021
March 4, 2021

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി നല്‍കണം: കേരളം സുപ്രീംകോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2020 2:49 pm

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവ് ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കണമെന്ന് ആവശ്യം. പരമാവധി 20 വര്‍ഷം മാത്രമേ അറ്റകുറ്റപ്പണി നടത്തിയാല്‍ പാലം നിലനില്‍കുള്ളു. പക്ഷേ പാലം പുതുക്കി പണിഞ്ഞാല്‍ 100 വര്‍ഷം വരെ ഉപയോഗിക്കാമെന്നും അപേക്ഷയില്‍ പറയുന്നു.നാളെ സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും

പാലം അതീവഗുരുതരാവസ്ഥയിലാണെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ വിദഗ്ധ സമിതികള്‍ എല്ലാം റിപ്പോര്‍ട്ട് നല്‍കിയത്. ലോഡ് ടെസ്റ്റിങ് നടത്തിയത് കൊണ്ട് മാത്രം പാലം നിലനില്‍ക്കുമോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു

നേരത്തെ തന്നെ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള കേസ് വേഗത്തില്‍ തീപ്പാര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു.

Eng­lish summary:Reconstruction of Palar­i­vat­tom bridge.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.