19 April 2024, Friday

Related news

October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023
April 1, 2023
March 25, 2023
March 1, 2023
February 27, 2023

മൂന്ന് കിലോ​ഗ്രാമോളം ഭാരം വരുന്ന ബർ​ഗർ 4 മിനിറ്റിൽ തിന്ന് തീർത്ത് യുവാവ് ! റെക്കോർഡ് നേട്ടം; വിഡിയോ

Janayugom Webdesk
August 23, 2021 3:11 pm

ഒരു ബർ​ഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും ? സാധാരണ ബർ​ഗർ ആണെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ്. അൽപം വലുപ്പം കൂടിയ ഡബീൾ പാറ്റി ബർ​ഗർ ആണെങ്കിൽ അൽപം സമയം അതിലും കൂടിയേക്കും .കുറയാൻ സാധ്യത ഇല്ല എന്നല്ലേ ?. അങ്ങനെയെങ്കിൽ 2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗർ കഴിക്കാൻ എത്ര സമയമെടുക്കും ? വെറും നാല് മിനിറ്റിൽ ഇത് ഭീമൻ ബർ​ഗർ കഴിച്ച് തീർത്ത് ഇന്റർനെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ യുവാവ്.

2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗറിൽ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉൾപ്പെടുന്നത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് 2000 കലോറി വരുന്ന ഈ ജൈജാന്റിക് ബർ​ഗർ വെറും നാല് മിനിറ്റിൽ തിന്ന് തീർത്തത്.

ലാസ് വേ​ഗസിലെ ഹാർട്ട് അറ്റാക് ​ഗ്രിൽ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ അത്യുജ്വല പ്രകടനം. 14.6 മില്യൺ ഫോളോവർമാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലിൽ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകെ 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

ഈ സാഹസത്തിലൂടെ ലോക റെക്കോർഡ് കൂടിയാണ് മാറ്റ തിരുത്തികുറിച്ചിരിക്കുന്നത്. സമാന ബർ​ഗർ കഴിക്കാൻ 7.42 മിനിറ്റാണ് മിക്കി സ്യൂഡോ എടുത്ത സമയം. അന്ന് മിക്ക് ലോക റെക്കോർഡ് നേടിയിരുന്നു. ഈ റെക്കോർഡാണ് മാറ്ര് സ്റ്റോണി തിരുത്തിയെഴുതിയത്.


eng­lish summary;record burg­er eating
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.