28 March 2024, Thursday

ഒന്നാം ക്ലാസ് പ്രവേശനം ; റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ മേഖല

Janayugom Webdesk
തിരുവനന്തപുരം
September 16, 2021 8:56 am

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിൽ പുതിയ റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സർക്കാർ‑എയ്ഡഡ് മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഇക്കൊല്ലം കൂടുതലായി എത്തിയത്. 

2020–21 ൽ സർക്കാർ മേഖലയിൽ 1,05,472 കുട്ടികളും, എയ്ഡഡ് മേഖലയിൽ 1,71­,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. 2021–22 അധ്യയന വർഷത്തിൽ സർക്കാർ മേഖലയിൽ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,84,708 കുട്ടികളടക്കം 3,05,­414 കുട്ടികളാണ് ഒന്നാം ക്ലാസിൽ എത്തിയത്. അതേസമയം അൺ എയ്ഡഡ് മേഖലയിൽ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. 

മുൻവര്‍ഷം 44,849 കുട്ടികൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ ഈ വർഷം അത് 38,234 കുട്ടികളായി ചുരുങ്ങി. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വർധിച്ചതും അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതുമാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ കുട്ടികളെയെത്തിച്ചത്.
eng­lish sum­ma­ry; Record num­ber of admis­sion in First standard
you may also likethis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.