Web Desk

ന്യൂഡൽഹി

June 05, 2020, 10:52 am

രാജ്യത്ത് 24 മണിക്കൂറിനിടെ 9851 പേർക്ക് കോവിഡ് :273 മരണം

Janayugom Online

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ഇത്രയും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ഒരു ദിവസം ചെയ്യുന്നത്. ഇന്ത്യയിൽ 2,26,770 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,09,461 പേർ രോഗമുക്തി നേടുകയും ചെയ്തു. കോവിഡ് 19 ബാധിച്ചു 273 പേർ കൂടി മരിച്ചതോടെ ആകെ മരണം 6,348 ആയി. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 77,793 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. 2,465 പേർ മരിച്ചതോടെ മരണ നിരക്കിലും മഹാരാഷ്ട്രയാണ് ഇന്ത്യയിൽ മുന്നിൽ ഉള്ളത്.

തമിഴ്നാട് 27,756 , ഡൽഹി 25,003 ഗുജറാത്ത് 18,584 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത് .

കേരളത്തിൽ ഇന്നലെ 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 47 പേർ വിദേശത്തു നിന്നും 37 പേർ മറ്റു സംസ്ഥാങ്ങളിൽ നിന്നും വന്നതാണ്. 39 പേർ രോഗമുക്തി നേടി. ഏഴു പേർക്ക്‌ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 14 ആയി.1588 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry: Covid cas­es in India

You may also llike this video: