28 March 2024, Thursday

പൈനാപ്പിളിന് റെക്കോഡ് വില; മൂന്നാഴ്ച കൊണ്ട് വര്‍ധിച്ചത് 23 രൂപ

Janayugom Webdesk
June 7, 2022 9:07 pm

കനത്ത മഴയോടെ വിലത്തകര്‍ച്ച നേരിട്ട പൈനാപ്പിള്‍ റെക്കാഡ് വിലയില്‍. മൂന്നാഴ്ച മുമ്പുവരെ കിലോയ്ക്ക് 28 രൂപ മാത്രമുണ്ടായിരുന്ന പൈനാപ്പിളിന്റെ ഇപ്പോഴത്തെ വില 51 രൂപയാണ്.കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും പൈനാപ്പിൾ വില വളരെ താഴെയായിരുന്നു. കോവിഡിനുപുറമെ കാലാവസ്ഥാ വ്യതിയാനവും പൈനാപ്പിളിന്റെ വില ഇടിച്ചിരുന്നു. വേനൽ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻ തോതിൽ ചരക്ക് കയറിപ്പോകാൻ തുടങ്ങി. ഇതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്. 

കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന വിലയാണിത്. വാഴക്കുളം മാർക്കറ്റിൽനിന്നുള്ള നിരവധി ലോഡ് ഉൽപന്നമാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കയറിപ്പോയത്. ഒരു മാസം മുൻപു വരെ പൈനാപ്പിൾ വിളവെടുക്കാൻ കഴിയാത്ത വിധത്തിൽ ആവശ്യക്കാരില്ലാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. ചെലവ് കുറഞ്ഞ് നഷ്ടം ഏറെ വന്നതോടെ കർഷകർ കടക്കെണിയിലാക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽ വേനൽ ശക്തമായതോടെ ഉല്പന്നത്തിന് ഡിമാൻഡ് കൂടുകയാണ്. ഈ സാഹചര്യത്തിൽ വില ഇനിയും വർധിക്കാനാണ് സാധ്യത.

Eng­lish Summary:Record price for pineap­ple; Increased by Rs 23
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.