June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

രാജ്യത്ത് ഗോതമ്പ് ഉല്പാദനത്തില്‍ റെക്കോര്‍ഡ്

By Janayugom Webdesk
February 19, 2020

രാജ്യത്ത് ഗോതമ്പ് ഉല്പാദനത്തില്‍ റെക്കോര്‍ഡ് വിളവെടുപ്പെന്ന് സൂചന. 106.21 ദശലക്ഷം ടണ്‍ ഗോതമ്പിന്റെ വിളവെടുപ്പിനാണ് 2019–20 വിള വര്‍ഷത്തില്‍ ഇന്ത്യ ഒരുങ്ങുന്നതെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം അറിയിച്ചു. മണ്‍സൂണ്‍ കനിഞ്ഞതിനാല്‍ നെല്ല് ഉല്പാദനവും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഗോതമ്പ് ഉല്പാദനം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. മുമ്പത്തെ റെക്കോര്‍ഡ് ആയ 101.96 ദശലക്ഷം ടണ്‍ 2018–19 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ആയിരുന്നു. പ്രധാന റാബി വിളവെടുപ്പിനമാണ് ഗോതമ്പ്. അടുത്ത മാസം മുതല്‍ കൊയ്ത്ത് ആരംഭിക്കും. 2.5 ശതമാനമാണ് പ്രതീക്ഷിക്കുന്ന വര്‍ധന.

2019 ജൂണ്‍-സെപ്റ്റംബറില്‍ മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലായിരുന്നുവെന്നാണ് കണക്ക്. ഇതുമൂലം മിക്ക വിളകളുടെയും ഉത്പാദനം മെച്ചപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം 33.61 ദശലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഗോതമ്പ് കൃഷിയുണ്ടായിരുന്നു. മുന്‍ വര്‍ഷം ഇത് 29.93 ദശലക്ഷം ഹെക്ടറായിരുന്നു. 2019–20 വിളവര്‍ഷത്തില്‍ ഗോതമ്പ്, അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയ മൊത്തം ഭക്ഷ്യധാന്യ ഉല്പാദനവും റെക്കോര്‍ഡ് ഭേദിച്ച് 291.95 ദശലക്ഷം ടണ്ണാകും. കഴിഞ്ഞ വര്‍ഷം 285.21 ദശലക്ഷം ടണ്ണായിരുന്നു.

ഖാരിഫ് സീസണില്‍ നിന്ന് 142.36 ദശലക്ഷം ടണ്ണും ഈ വര്‍ഷത്തെ റാബി സീസണില്‍ നിന്ന് 149.60 ദശലക്ഷം ടണ്ണും ഭക്ഷ്യധാന്യ ഉല്പാദനം കണക്കാക്കുപ്പെടുന്നു. അതേസമയം നെല്ലിന്റെ ഉല്പാദനം കഴിഞ്ഞ വര്‍ഷത്തെ 116.48 ദശലക്ഷം ടണ്ണില്‍ നിന്ന് ഈ വര്‍ഷം 117.47 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് കണക്കാക്കുന്നത്. 0.9 ശതമാനത്തിന്റെ വര്‍ധനവ് പ്രതീക്ഷിക്കുന്നു. മൊത്തം ധാന്യങ്ങളുടെ ഉല്പാദനം 263.14 ദശലക്ഷം ടണ്ണില്‍ നിന്ന് 268.93 ദശലക്ഷം ടണ്ണാകുമെന്നും പ്രതീക്ഷിക്കുന്നു. പയറുവര്‍ഗ്ഗങ്ങളുടെ ഉല്പാദനം ഈ വര്‍ഷം 23.02 ദശലക്ഷം ടണ്ണാകും. കഴിഞ്ഞ വര്‍ഷം ഇത് 22.08 ദശലക്ഷം ടണ്ണായിരുന്നു. പരുത്തി ഉല്പാദനം വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.