September 28, 2022 Wednesday

റൊണാൾഡോയ്ക്ക് ഇനിയും നേടാനുണ്ട് റെക്കോഡുകള്‍

Janayugom Webdesk
ടൂറിൻ
July 23, 2020 8:29 pm

സീരി എയിൽ നാല് മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ യുവന്റസിന് കിരീടം കൈയ്യെത്തും ദൂരത്താണ്. എന്നാൽ യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പല റെ­ക്കോഡുകളും നേടാനുള്ള അവസരം കൂടിയാണിത്. 2018 ജൂലൈയില്‍ ടൂറിനില്‍ വന്നതിന് ശേ­ഷം സീരി എയില്‍ 51 തവണയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. ലാസിയോക്കെതിരായ ഗോളോടെ സ്‌പെയ്‌നിലും, ഇറ്റലിയിലും ഇംഗ്ലണ്ടിലും 50ന് മുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ മാറിയിരുന്നു.

ഇനി റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ ഉണ്ട്. ഒരു ഗോള്‍ കൂടെ നേടി 31 ഗോളില്‍ എത്തുക ആണെങ്കില്‍ ഇറ്റാലിയന്‍ ഇതിഹാസം ഫെലിസെ ബോറലിന്റെ റെക്കോഡിനൊപ്പം റൊണാള്‍ഡോക്ക് എത്താം. യുവന്റസിനായി 1934ല്‍ ബോറെല്‍ 31 ഗോളുകള്‍ നേടിയ ശേഷം വേറെ ആരും ആ നേട്ടത്തില്‍ എത്തിയിട്ടില്ല. 36 ഗോളുകളില്‍ റൊണാള്‍ഡോ എത്തുക ആണെങ്കില്‍ ഹിഗ്വയിന്റെ റെക്കോര്‍ഡായ സീരി എയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തിലും റൊണാള്‍ഡോക്ക് എത്താം.

നിലവില്‍ 34 ഗോളോടെ ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മുന്‍പില്‍. വ്യാഴാഴ്ച ഉഡൈന്‍സിന് എതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം. തുടര്‍ച്ചയായ 9ാം ജയത്തോടെ കിരീടം ഉറപ്പിക്കുകയാണ് ഇവിടെ യുവന്റസിന്റെ ലക്ഷ്യം.

Eng­lish sum­ma­ry: Records to win for Ronaldo

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.