Web Desk

കോഴിക്കോട്

March 12, 2020, 10:46 am

കോഴിക്കോട് നിന്ന് കണ്ടെടുത്ത കത്തികരിഞ്ഞ മൃതദേഹം ആരുടേത്? ഫേഷ്യൽ റീ കൺസ്ട്രക്ഷനൊരുങ്ങി ക്രൈം ബ്രാഞ്ച്

Janayugom Online

കോഴിക്കോട് പോലൂരിനടുത്ത് രണ്ടര വര്ഷം മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മേലുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയിൽ നിന്ന് മുഖം പുനസൃഷ്ടിച്ച് ആളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു.

നാല്പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം 2017 സെപ്റ്റംബർ 14 നാണ് പോലുരിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാൽ ആളെ തിരിച്ചറിയാനായില്ല. പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കിയതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം ഒരു വര്ഷം കഴിഞ്ഞിട്ടും എവിടെയും എത്താത്തത് കൊണ്ടാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

അന്വേഷണത്തിന് പുതിയ മാർഗം സൃഷ്ടിക്കാൻ വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പുനഃ സൃഷ്ടിക്കാൻ ശ്രമം നടത്താൻ തീരുമാനിച്ചത്. ഫേഷ്യൽ റീ കൺസ്ട്രക്ഷൻ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് മുഖം പുനഃസൃഷ്ടികാൻ ഒരുങ്ങുന്നത്. കേരളത്തിൽ ആദ്യമായിയാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ കൊല്ലപ്പെട്ടയാളുടെ രേഖ ചിത്രം പ്രചരിപ്പിക്കാനും അത് വഴി വിവരങ്ങൾ ശേഖരിക്കാനുമാണ് ക്രിമീബ്രാഞ്ചിന്റെ കണക്കുകൂട്ടൽ.

ENGLISH SUMMARY: Recre­at­ing face from burned body

YOU MAY ALSO LIKE THIS VIDEO