Thursday
22 Aug 2019

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍

By: Web Desk | Tuesday 13 August 2019 1:46 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (ആഗസ്റ്റ് 13,14) വിവിധ ജില്ലകളില്‍ ‘റെഡ്’, ‘ഓറഞ്ച്’ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 204 മില്ലീമീറ്ററില്‍ ല്‍ കൂടുതല്‍ മഴയുണ്ടാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയുംവേണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് കൊല്ലം ,പത്തനംതിട്ട, കോട്ടയം,തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ‘ഓറഞ്ച്’ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയിലും മറ്റെന്നാള്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും 16 ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

YOU MAY LIKE THIS VIDEO ALSO

Related News